പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളു​ടെ ശ​ബ്‌​ദം; ടെ​ക്സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
Tuesday, September 10, 2024 12:14 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​ന​ങ്ങ​ളു​ടെ ശ​ബ്‌​ദ​മാ​ണു പ്ര​തി​പ​ക്ഷ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ശ്ര​ദ്ധ​യോ​ടെ മ​ന​സി​ലാ​ക്കു​ക​യും ഉ​ന്ന​യി​ക്കു​ക​യു​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ധാ​ന ദൗ​ത്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡാ​ള​സി​ലെ ടെ​ക്സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. ക​ഴി​വു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​ന്ത്യ​യി​ൽ മാ​റ്റി​നി​ർ​ത്ത​പ്പെ​ടു​ക​യാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.


ഇ​ന്ത്യ​യി​ൽ ക​ഴി​വു​ള്ള​വ​രി​ല്ല എ​ന്ന​ത​ല്ല പ്ര​ശ്നം, അ​വ​ർ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന​താ​ണ്. ദി​വ​സ​വും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഏ​ക​ല​വ്യ ക​ഥ​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ സം​ഭ​വി​ക്കു​ന്ന​ത്. ക​ഴി​വു​ള്ള​വ​ർ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നു. അ​വ​ർ​ക്ക് വ​ള​രാ​നു​ള്ള അ​വ​സ​രം ഇ​ന്ത്യ​യി​ലി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.