പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം; ഇ​ന്ത്യ - യു​എ​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് എ​സ്. ജ​യ​ശ​ങ്ക​ർ
Sunday, October 1, 2023 12:07 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ - യു​എ​സ് ബ​ന്ധം പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം വ​ള​ർ​ന്നു എ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ഇ​രു​രാ​ജ്യ​ങ്ങ​ളും ഇ​പ്പോ​ൾ പ​ര​സ്പ​രം കാ​ണു​ന്ന​ത് അ​നു​യോ​ജ്യ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ പ​ങ്കാ​ളി​ക​ളാ​യി ആ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ഒ​രു ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ജ​യ​ശ​ങ്ക​ർ. എ​ന്നോ​ട് പ​ല​പ്പോ​ഴും ചോ​ദി​ക്കാ​റു​ണ്ട്, ഇ​ന്ത്യ - യു​എ​സ് ബ​ന്ധം എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന്. ഇ​പ്പോ​ൾ അ​തി​ന് ഒ​രു പ​രി​ധി​വ​യ്ക്കാ​നോ അ​തി​നെ നി​ർ​വ​ചി​ക്കാ​നോ പ്ര​യാ​സ​മാ​ണ്.

കാ​ര​ണം എ​ല്ലാ വി​ധ​ത്തി​ലും ഈ ​ബ​ന്ധം പ്ര​തീ​ക്ഷ​ക​ൾ​ക്ക​പ്പു​റ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഇ​ന്ന് ന​മ്മ​ൾ അ​തി​നെ നി​ർ​വ​ചി​ക്കാ​ൻ പോ​ലും ശ്ര​മി​ക്കാ​ത്ത​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ആ ​ബ​ന്ധ​ത്തി​ന്‍റെ തോ​ത് ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​മേ​രി​ക്ക​യെ​ക്കു​റി​ച്ച് ന​ന്നാ​യി ചി​ന്തി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന പ​ങ്കാ​ളി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​മാ​ണെ​ന്നും ജ​യ​ശ​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​എ​സി​ലെ​ത്തി​യ ജ​യ​ശ​ങ്ക​ർ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ, മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ, വ്യ​വ​സാ​യി​ക​ൾ, തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.