12 ആ​ഴ്ച​ത്തെ പ്ര​സ​വാ​വ​ധി അ​നു​വ​ദി​ച്ച് ചി​ക്കാ​ഗോ പ​ബ്ലി​ക് സ്‌​കൂ​ൾ
Friday, June 9, 2023 2:54 PM IST
പി.പി.ചെറിയാൻ
ചി​ക്കാ​ഗോ: ചി​ക്കാ​ഗോ പ​ബ്ലി​ക് സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഇ​നി മു​ത​ൽ 12 ആ​ഴ്ച​ത്തെ ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ പ്ര​സ​വാ​വ​ധി ല​ഭി​ക്കു​മെ​ന്ന് മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ൺ അ​റി​യി​ച്ചു.

മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളെ മി​ക​ച്ച രീ​തി​യി​ൽ പ​രി​പാ​ലി​ക്കാ​ൻ അ​വ​ധി ഉ​പ​യോ​ഗ​പ്ര​ദ​മാ​വു​മെ​ന്നും തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ചി​ക്കാ​ഗോ അ​ധ്യാ​പ​ക യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ്റ്റേ​സി ഡേ​വി​സ് ഗേ​റ്റ്സ് സി​റ്റി ഹാ​ളി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​മാ​യി സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും വ​ർ​ഷ​ത്തി​ൽ കു​റ​ഞ്ഞ​ത് 1250 മ​ണി​ക്കൂ​റെ​ങ്കി​ലും ജോ​ലി ചെ​യ്ത​വ​ർ​ക്കു​മാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്.