രാ​ഹു​ൽ ഗാ​ന്ധി വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്
Thursday, June 8, 2023 4:13 PM IST
ന്യൂ​യോർക്ക്: അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്.

എ​ന്നാ​ൽ ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യോ വൈ​റ്റ് ഹൗ​സോ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രാ​ഹു​ലി​ന്‍റെ വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

നേ​ര​ത്തെ രാ​ഹു​ൽ തെ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡോ​ൺ ലൂ ​ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രു​മാ​യും ഐ​ടി വി​ദ​ഗ്ധ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

നേ​ര​ത്തെ യു​എ​സ് സ​ന്ദ​ർ​ശ​ന​ത്തി​ലെ പൊ​തുപ​രി​പാ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രാ​ഹു​ൽ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ദൈ​വ​ത്തി​ന് പോ​ലും ഉ​പ​ദേ​ശം ന​ൽ​കു​ന്ന​യാ​ളാ​ണ് മോ​ദി​യെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ബി​ജെ​പി ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​നവേ​ള​ക​ളി​ൽ രാ​ഹു​ൽ രാ​ജ്യ​ത്തെ ഇ​ക​ഴ്ത്തു​ക​യാ​ണെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം. മു​ൻ​പും രാ​ഹു​ൽ ഇ​ത് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി.