ലോ​ക കേ​ര​ള​സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Thursday, June 8, 2023 11:05 AM IST
ന്യൂ​യോ​ർ​ക്ക്: ലോ​ക കേ​ര​ള​സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച മു​ത​ൽ 11 വ​രെ ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും. ലോ​ക കേ​ര​ള​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​ഘ​വും ഇ​ന്ന് പു​ല​ർ​ച്ചെ അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​ക്കു പു​റ​മേ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. 10നു ​രാ​വി​ലെ ടൈം ​സ്ക്വ​യ​റി​ലെ മാ​രി​യ​റ്റ് മാ​ർ​ക്ക് ക്വീ​യി​ലാ​ണ് ലോ​ക കേ​ര​ള​സ​ഭ​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കു​ക.

വെള്ളിയാഴ്ച ന്യൂ​യോ​ർ​ക്കി​ലെ 9/11 മെ​മ്മോ​റി​യ​ൽ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. യു​എ​ൻ ആ​സ്ഥാ​ന​ത്തും മു​ഖ്യ​മ​ന്ത്രി​യെ​ത്തും. 11ന് ​മാ​രി​യ​റ്റ് മാ​ർ​ക്ക് ക്വീ​യി​ൽ ചേ​രു​ന്ന ബി​സി​ന​സ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് മീ​റ്റ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം ടൈം​സ് സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​വാ​സി​സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. 12ന് ​വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ലോ​ക​ബാ​ങ്ക് സൗ​ത്ത് ഏ​ഷ്യ മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ റെ​യി​സ​റു​മാ​യി മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

13ന് ​മാ​രി​ലാ​ൻ​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് മ​ന​സി​ലാ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി 14ന് ​ഹ​വാ​ന​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. 19നു ​പു​ല​ർ​ച്ചെ കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തും.