ഫീ​നി​ക്സ് റി​ച്ച്മ​ണ്ട് മൂ​ന്നാ​മ​ത് ഫീ​നി​ക്സ് ക്രി​ക്ക​റ്റ് ക​പ്പ് ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ച്ചു
Thursday, June 8, 2023 7:27 AM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
റി​ച്ച്മ​ണ്ട് : വെ​സ്റ്റ് വ്യാ​ന്കൂ​വ​ര് ഹ്യൂ​ഗോ റേ ​പാ​ർ​ക്കി​ൽ മേ​യ് 22ന് ഫീ​നി​ക്സ് റി​ച്ച്മ​ണ്ട് മ​ല​യാളി അ​സോ​സി​യേ​ഷ​ൻ മൂ​ന്നാം ഫീ​നി​ക്സ് ക്രി​ക്ക​റ്റ് ക​പ്പ് ടൂ​ർ​ണ​മെ​ന്‍റ് സംഘടിപ്പിച്ചു. ക​നേ​ഡി​യ​ൻ ക്രി​ക്ക​റ്റ് ടീം ​അം​ഗം ആ​രോ​ൺ ജോ​ൺ​സ​ണും, ക​നേ​ഡി​യ​ൻ ക്രി​ക്ക​റ്റ് മു​ൻ ക്യാ​പ്റ്റ​ൻ ജി​മ്മി ഹ​ന്സ്രായും ​ചേ​ർ​ന്നു ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ​ലെ 16 ക്രി​ക്ക​റ്റ് ക്ല​ബു​ക​ൾ പ​ങ്കെ​ടു​ത്തു. ഫൈ​ന​ലി​ൽ ധാ​ക്ക​ഡ് ഇ​ല​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ​റെ ഹ​ണ്ടേ​ഴ്സ് മൂ​ന്നാം ഫീ​നി​ക്സ് ക്രി​ക്ക​റ്റ് ക​പ്പ് നേ​ടി. അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് കോ​​ർ​ഡി​നേ​റ്റ​ർ ജോ​യ്‌​സ് ജോ​ർ​ജ്, പ്ര​സി​ഡ​ന്‍റ് ജോ​ൺ കെ. ​നൈ​നാ​ൻ, സെ​ക്ര​ട്ട​റി പ്ര​വീ​ൺ കു​മാ​ർ, ട്രീ​സ​റെ​ർ നോ​ബി​ൾ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ ജോ ​ഫ്രാ​ൻ​സി​സ് & സ്മി​ത ജോ - ​സ​ട്ട​ൺ അ​ല​യ​ൻ​സ് റി​യ​ൽ​റ്റി, ഒ​വെ​ൻ പ്രെ​സ്ഗ്രേ​വ് - യ​മ​ണ്ട് സ്പോ​ൺ​സ​ർ ക​ൺ​സോ​ളി​ഡേ​റ്റ​ഡ് ഷി​പ്പിം​ഗ് ലൈ​ൻ, ഒ​ന്നാം സ​മ്മാ​ന സ്പോ​ൺ​സ​ർ സൈ​മ​ൺ ചേ​ലാ​ട് - നോ​യി​സി​സ് ഇ​മി​ഗ്രേ​ഷ​ൻ ഇ​ൻ​കോ​ർ​പ്പ​റേ​റ്റ​ഡ്, ര​ണ്ടാം സ​മ്മാ​ന സ്പോ​ൺ​സ​ർ ധ്രു​വ് പ​ട്ടേ​ൽ, ഇ​വ​ന്റ് സ്പോ​ൺ​സ​ർ ഗു​ർ​ലെ​യ്ൻ ഭ​ൻ​വ​ർ നോ​ട്ട​റി പ​ബ്ലി​ക്, രാ​ഹു​ൽ - എ​ഡ്ജ് ക്രി​ക്ക​റ്റ് കാ​ന​ഡ, അ​രു​ണ ആ​ർ​ട്സ് & സ്പോ​ർ​ട്സ്, വെ​സ്റ്റ് വ്യാ​ന്കൂ​വർ ക്രി​ക്ക​റ്റ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് എ​ന്നി​വ​ർ​ക്കു പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു കൊ​ള്ളു​ന്നു.

ഈ ​പ​രി​പാ​ടി വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന് അ​ശ്രാ​ന്ത​മാ​യ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടും ക​ഠി​നാ​ധ്വാ​ന​ത്തോ​ടും ഫീ​നി​ക്സി​ലെ അം​ഗ​ങ്ങ​ൾ ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.