എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്
Wednesday, June 7, 2023 3:11 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി അ​മേ​രി​ക്ക. സം​ഭ​വം സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് വേ​ദാ​ന്ത് പ​ട്ടേ​ൽ അ​റി​യി​ച്ചു.

എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ173 വി​മാ​ന​മാ​ണ് റ​ഷ്യ​യി​ലെ മ​ഗ​ദാ​നി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. 216 യാ​ത്ര​ക്കാ​രും 16 ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

യു​എ​സി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തേ​ണ്ടി വ​ന്നു. ആ ​സാ​ഹ​ച​ര്യം സൂ​ക്ഷ​മ​മാ​യി ത​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണ്. വി​മാ​ന​ത്തി​ൽ എ​ത്ര യു​എ​സ് പൗ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. തീ​ർ​ച്ച​യാ​യും അ​തി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത എ​ന്ന് വേ​ദാ​ന്ത് പ​ട്ടേ​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മ​റ്റൊ​രു വി​മാ​ന​ത്തി​ല്‍, ഉ​ട​ൻ ത​ന്നെ മ​ഗ​ദാ​നി​ൽ നി​ന്നും സാ​ന്‍​ഫ്രാ​ന്‍​സ്കോ​യി​ലേ​ക്ക് മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും മാ​റ്റു​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ച്ചു. നി​ല​വി​ല്‍ യാ​ത്ര​ക്കാ​രെ​യും ജോ​ലി​ക്കാ​രെ​യും മ​ഗ​ദാ​നി​ലെ പ്രാ​ദേ​ശി​ക ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.