കു​ടി​യേ​റ്റ​ക്കാ​രെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ എ​ത്തി​ച്ച് സാ​ക്ര​മെ​ന്‍ററോ​യി​ൽ ഇ​റ​ക്കി​വി​ട്ടു; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഗാ​വി​ൻ ന്യൂ​സോം
Tuesday, June 6, 2023 8:05 AM IST
പി.പി ​ചെ​റി​യാ​ൻ
ക​ലി​ഫോ​ർ​ണി​യ: ടെ​ക്‌​സ​സ് വ​ഴി രാ​ജ്യ​ത്തേ​ക്ക് ക​ട​ന്ന പ​തി​നാ​റ് വെ​ന​സ്വേ​ല​ൻ, കൊ​ളം​ബി​യ​ൻ കു​ടി​യേ​റ്റ​ക്കാ​രെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ ക​ലി​ഫോ​ർ​ണി​യ​യി​ൽ എ​ത്തി​ച്ച് സാ​ക്ര​മെ​ന്‍റോ​യി​ലെ ഒ​രു പ​ള്ളി​ക്ക് പു​റ​ത്ത് ഇ​റ​ക്കി​വി​ട്ട​താ​യി ക‌​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗാ​വി​ൻ ന്യൂ​സോ​മും കു​ടി​യേ​റ്റ അ​വ​കാ​ശ അ​ഭി​ഭാ​ഷ​ക​രും വ്യ​ക്ത​മാ​ക്കി.​

കു​ടി​യേ​റ്റ​ക്കാ​രെ സാ​ക്ര​മെ​ന്‍റോ​യി​ലെ റോ​മ​ൻ കാ​ത്ത​ലി​ക് രൂ​പ​ത​യ്ക്ക് പു​റ​ത്താ​ണ് ഇ​റ​ക്കി​വി​ട്ട​ത്. ഇ​വ​രെ ക​ബ​ളി​പ്പി​ച്ച് സാ​ക്ര​മെന്‍റോ​യി​ൽ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു​വെന്ന് ഇ​ത്ത​ര​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന വി​ശ്വാ​സാ​ധി​ഷ്ഠി​ത ക​മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സിംഗ് ഗ്രൂ​പ്പി​ന്‍റെ ക​ലി​ഫോ​ർ​ണി​യ​യി​ലെ ക്യാം​പ​യ്ൻ ഡ​യ​റ​ക്ട​ർ എ​ഡ്ഡി കാ​ർ​മോ​ണ പ​റ​ഞ്ഞു.

കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ത​ങ്ങ​ളെ​വി​ടെ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും കാ​ർ​മോ​ണ പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് ജോ​ലി ല​ഭി​ക്കാ​നും അ​വ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​നും സ​ഹാ​യി​ക്കാ​മെ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​താ​യി കാ​ർ​മോ​ണ പ​റ​ഞ്ഞു.​

താ​നും സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ജ​ന​റ​ൽ റോ​ബ് ബോ​ണ്ട​യും ശ​നി​യാ​ഴ്ച കു​ടി​യേ​റ്റ​ക്കാ​രു​ടെ സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും അ​വ​രെ ടെ​ക്‌​സ​സി​ൽ നി​ന്ന് ന്യൂ​മെ​ക്‌​സി​ക്കോ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും പി​ന്നീ​ട് സ്വ​കാ​ര്യ ചാ​ർ​ട്ടേ​ഡ് ജെ​റ്റി​ൽ സാ​ക്ര​മെ​ന്‍റോ​യി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും ഗ​വ​ർ​ണ​ർ ഗാ​വി​ൻ പ​റ​ഞ്ഞു.

​ഗ്രൂ​പ്പി​ന്‍റെ യാ​ത്ര​യ്‌​ക്ക് ആ​രാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നും, ഈ ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ൾ തെ​റ്റാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ആ​രെ​യെ​ങ്കി​ലും തെ​റ്റി​ദ്ധ​രി​പ്പി​ച്ചോ അ​ല്ലെ​ങ്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നു ക​ണ്ടെ​ത്താ​ൻ ക​ലി​ഫോ​ർ​ണി​യ നീ​തി​ന്യാ​യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഗാ​വി​ൻ ന്യൂ​സോം പ​റ​ഞ്ഞു.