ചി​രി​ച്ചും ചി​ന്തി​പ്പി​ച്ചും "ഒ​റ്റ​മ​ര​ത്ത​ണ​ൽ"
Friday, June 2, 2023 6:24 AM IST
ജോ​ർ​ജ് തു​മ്പ​യി​ൽ
മേ​രി​ലാ​ൻ​ഡ്‌ : വാ​ഷിംഗ്ടൺ ഡിസി, മേ​രി​ലാ​ൻ​ഡ്, വി​ർ​ജീ​നി​യ ഏ​രി​യ​യി​ലെ എ​ക്യു​മി​നി​ക്ക​ൽ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള ക്രി​സ്ത്യ​ൻ​സി​ന്‍റെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന്യു​ജേ​ഴ്സി ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ള​ത്തി​ന്റെ സം​ഗീ​ത നാ​ട​കം "ഒ​റ്റ​മ​ര​ത്ത​ണ​ൽ " ജൂ​ൺ 17 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5ന് അ​ര​ങ്ങേ​റും. എ​ല​നോ​ർ റൂ​സ്‌​വെ​ൽ​റ്റ്‌ ഹൈ​സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് (7601 Hanover Parkway, Greenbelt, MD 20770) നാ​ട​കാ​വ​ത​ര​ണം.

മേ​രി​ലാ​ൻ​ഡി​ലു​ള്ള സെ​ന്റ​ർ ഫോ​ർ സോ​ഷ്യ​ൽ ചേ​ഞ്ച് ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​റും, അ​ല​ക്സാ​ൻ​ഡ്രി​യ​യി​ൽ ഉ​ള്ള അ​തി​ഥി റ​സ്റ്റോ​റ​ന്‍റ്, ഫ്ര​ഡ​റി​ക്കി​ലു​ള്ള ഓ​പ്പ​ൽ റി​ഡ്ജ് സെ​ന്റ​ർ എ​ന്നി​വ​ർ സ്പോ​ൺ​സ​ർ​മാ​രുമായ "ഒ​റ്റ​മ​ര​ത്ത​ണ​ൽ" നാ​ട​ക​ത്തി​ന് നി​ര​വ​ധി പേ​രാ​ണ്‌ പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഫൈ​ൻ ആ​ർ​ട്സി​ന്റെ​യും (PT ചാ​ക്കോ മ​ലേ​ഷ്യ​യു​ടെ​യും) സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 44മ​ത്തെ നാ​ട​കാ​വ​ത​ര​ണ​മാ​ണ് മേ​രി​ലാ​ൻ​ഡി​ലേ​ത്.

പി​റ​വി​യെ​ടു​ത്ത് 22 വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ക​ലാ ജി​ഹ്വ​യാ​യി മാ​റി​യ ഫൈ​ൻ ആ​ർ​ട്സ് ഇ​തി​നോ​ട​കം അ​മേ​രി​ക്ക, കാ​ന​ഡ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 33ല​ധി​കം വേ​ദി​ക​ളി​ൽ വി​വി​ധ നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​മ​ര​ത്ത​ണ​ൽ ന്യു​ജേ​ഴ്സി​യി​ൽ ആ​ദ്യ​മാ​യി
അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ സീ​റോ മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ആ​ണ് നാ​ട​കം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. നാ​ട​ക ക​ലാ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ പ്ര​ചോ​ദി​പ്പി​ക്കാ​നും നാ​ട​ക ക​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും കി​ട്ടി​യ വ​ലി​യ ഒ​രു അം​ഗീ​കാ​ര​മാ​യി അ​ത്. പ​ത്മ​വി​ഭൂ​ഷ​ൺ ഡോ​ക്ട​ർ കെ. ​ജെ. യേ​ശു​ദാ​സ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി 2001 ഫെ​ബ്രു​വ​രി 24 ന് ​ആ​ദ്യ നാ​ട​ക​മാ​യ പ്ര​മാ​ണി സ്റ്റേ​ജി​ൽ അ​വ​ത​രി​പ്പി​ച്ചു. നാ​ട​കം, നൃ​ത്തം, ച​രി​ത്രാ​വി​ഷ്കാ​രം തു​ട​ങ്ങി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ സം​ശു​ദ്ധ​വും സു​താ​ര്യ​വു​മാ​യ ശൈ​ലി​യി​ൽ ആ​ധി​കാ​രി​ക​ത​യോ​ടെ ആ​സ്വാ​ദ​ക സ​മ​ക്ഷം സ​മ​ർ​പ്പി​ച്ച ക്ല​ബിന് സ്വ​ന്ത​മാ​യി രം​ഗ​പ​ടം, ലൈ​റ്റിം​ഗ്, മേ​ക്ക​പ്പ്, സാ​മ​ഗ്രി​ക​ൾ
എ​ല്ലാം സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞു.

സ​ജി​നി സ​ഖ​റി​യ, റോ​യ് മാ​ത്യു, സ​ണ്ണി റാ​ന്നി, റ്റീ​നോ തോ​മ​സ്, മെ​റി​ൻ റ്റീ​നോ, ഷി​ബു ഫി​ലി​പ്പ്, ഷൈ​നി ഏ​ബ്ര​ഹാം, ര​ഞ്ജി കൊ​ച്ചു​മ്മ​ൻ, ജോ​ർ​ജ് തു​മ്പ​യി​ൽ എ​ന്നി​വ​രാ​ണ് രം​ഗ​ത്ത്.
സം​വി​ധാ​നം - ര​ഞ്ജി കൊ​ച്ചു​മ്മ​ൻ, വെ​ളി​ച്ചം - ജി​ജി ഏ​ബ്ര​ഹാം, സം​ഗീ​ത
നി​ർ​വ​ഹ​ണം- റീ​ന മാ​ത്യു, സ്‌​റ്റേ​ജ് മാ​നേ​ജ്മെ​ന്റ് - ചാ​ക്കോ റ്റി ​ജോ​ൺ, ഡി​ജോ
ക​ല​മ​റ്റം, ജോ​ൺ (ക്രി​സ്റ്റി) സ​ഖ​റി​യ, മെ​യ്ക്ക​പ്പ് - എ​ഡി​സ​ൺ ഏ​ബ്ര​ഹാം.
ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി​യി​ൽ PT ചാ​ക്കോ മ​ലേ​ഷ്യ -പേ​ട്ര​ൻ, ജോ​ർ​ജ് തു​മ്പ​യി​ൽ
- ചെ​യ​ർ​മാ​ൻ, ജോ​ൺ (ക്രി​സ്റ്റി) സ​ഖ​റി​യാ- പ്ര​സി​ഡ​ന്റ്, റ്റീ​നോ തോ​മ​സ് -
സെ​ക്ര​ട്ട​റി, എ​ഡി​സ​ൺ ഏ​ബ്ര​ഹാം - ട്ര​ഷ​റ​ർ, സ​ണ്ണി റാ​ന്നി, ജോ​ർ​ജ് മു​ണ്ട​ൻ​ചി​റ,
ദേ​വ​സ്സി പാ​ലാ​ട്ടി എ​ന്നി​വ​രും സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്നു. റോ​യ് മാ​ത്യു ആ​ണ്

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡോ. ​മാ​ത്യു തോ​മ​സ് (301)526-8723, ഡോ. ​ജോ​ർ​ജ്
വ​ർ​ഗീ​സ് (240)506-3400, സോ​ണി തോ​മ​സ് (240)848-0024.