ഷി​ക്കാ​ഗോ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ​യി​ലെ പ്ര​ധാ​ന തി​രു​നാ​ള്‍ ജൂ​ൺ ര​ണ്ട് മു​ത​ൽ
Friday, May 26, 2023 2:39 PM IST
ബി​നോ​യി സ്റ്റീ​ഫ​ൻ കി​ഴ​ക്ക​ന​ടി
ഷി​ക്കാ​ഗോ: പ്ര​വാ​സി ക്‌​നാ​നാ​യ​ക്കാ​രു​ടെ പ്ര​ഥ​മ ദൈ​വാ​ല​യ​മാ​യ ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ പ​ള്ളി​യി​ലെ പ്ര​ധാ​ന തി​രു​നാ​ള്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ സ്തു​തി​ക്കാ​യി ജൂ​ണ്‍ ര​ണ്ട് മു​ത​ല്‍ ആ​റ് വ​രെ ഭ​ക്തി​പൂ​ര്‍​വം ആ​ഘോ​ഷി​ക്കു​ന്നു.

ജൂ​ൺ ര​ണ്ട് വൈ​കു​ന്നേ​രം ആ​റി​ന് ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട് കൊ​ടി​യേ​റ്റു​ന്ന​തോ​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ല്‍ മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ര്‍​മ്മി​ക​നും ഫൊ​റോ​നാ വി​കാ​രി വെ​രി.​റ​വ.​ഫാ. എ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, റ​വ.​ഫാ. ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ, റ​വ.​ഫാ. ജോ​ന​സ് ചെ​റു​നി​ല​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രു​മാ​യി​രി​ക്കും.

സേ​ക്ര​ഡ് ഹാ​ര്‍​ട്ട് യൂ​ത്ത് ഗാ​യ​ക​സം​ഘം തി​രു​നാ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. മാ​ര്‍.​ജോ​യ് ആ​ല​പ്പാ​ട്ട് പി​താ​വ് തി​രു​ന്നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ വി​നോ​ദ​മ​ത്സ​ര​ങ്ങ​ളോ​ടെ മ​ത​ബോ​ധ​ന ദി​നം ആ​രം​ഭി​ക്കും.

ജൂ​ണ്‍ മൂ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​ട​ങ്ങു​ന്ന പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച, ക​പ്ലോ​ന്‍ വാ​ഴ്ച എ​ന്നീ തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍​ക്കു​ശേ​ഷം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഫൊ​റോ​നാ​യി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

വി​കാ​രി ജ​ന​റാ​ളും സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ഇ​ട​വ​ക വി​കാ​രി​യു​മാ​യ മോ​ണ്‍.​തോ​മ​സ് മു​ള​വ​നാ​ല്‍ മു​ഖ്യ​കാ​ര്‍​മ്മി​ക​നും റെ​വ.​ഫാ.​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, റ​വ.​ഫാ.​സ​ജി പി​ണ​ർ​ക്ക​യി​ൽ, റെ​വ.​ഫാ.​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രു​മാ​കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍, സെ​ന്‍റ് മേ​രീ​സ് ഗാ​യ​ക​സം​ഘ​മാ​ണ് ആ​ത്മീ​യ​ഗാ​ന ശു​ശ്രൂ​ഷ​ക​ള്‍ ന​യി​ക്കു​ന്ന​ത്. റ​വ. ഫാ. ​സ​ജി പി​ണ​ർ​ക്ക​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​വ​സ​മാ​യ ജൂ​ണ്‍ നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല് മു​ത​ല്‍ ആ​ര​ഭി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ള്‍ റാ​സ കു​ര്‍​ബാ​ന​യ്ക്ക് റ​വ.​ഫാ.​സ​ജി പി​ണ​ർ​ക്ക​യി​ൽ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കു​ക​യും മോ​ണ്‍.​തോ​മ​സ് മു​ള​വ​നാ​ല്‍, ഫാ.​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, ഫാ.​ടോ​മി ചെ​ള്ള​ക​ണ്ട​ത്തി​ൽ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കു​ക​യും ചെ​യ്യും.

മോ​ണ്‍.​തോ​മ​സ് മു​ള​വ​നാ​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. സ​ജി മാ​ലി​ത്തു​രു​ത്തേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​ക​ള്‍ നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ​ന്മാ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ല്‍ വ​ഹി​ച്ചു​കൊ​ണ്ടും വി​വി​ധ ട്രൂ​പ്പു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി നൂ​റി​ലേ​റെ മു​ത്തു​ക്കു​ട​ക​ളും കൊ​ടി​ക​ളും ​വ​ഹി​ച്ചു​കൊ​ണ്ടൂ​ള്ള വ​ര്‍​ണ്ണ​പ​കി​ട്ടാ​ര്‍​ന്ന തി​രു​ന്നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ന് റെ​വ. ഫാ. ​ജോ​ന​സ് ചെ​റു​നി​ല​ത്ത് നേ​തൃ​ത്വം ന​ല്‍​കും. തു​ട​ർ​ന്ന് അ​ടി​മ​വ​യ്ക്ക​ൽ, ലേ​ലം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ൺ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്തി​ന്‍റെ കാ​ര്‍​മ്മി​ക​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന​യും ഒ​പ്പീ​സും ഉ​ണ്ടാ​യി​രി​ക്കും. മെ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫൊ​റോ​ന​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഈ ​തി​രു​നാ​ളി​ന്‍റെ പ്ര​സു​ദേ​ന്തി​മാ​ര്‍.

തി​രു​ക്ക​ര്‍​മ്മ​ങ്ങ​ളി​ല്‍ പങ്കെടു​ത്ത്, ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ‌​യി ഫൊ​റോ​നാ വി​കാ​രി ഫാ.എ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, തി​രു​നാ​ൾ കോ​ർ​ഡി​നേ​റ്റ​ർ സ​ക്ക​റി​യ ചേ​ല​ക്ക​ൽ, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ച​ക്കാ​ല​ത്തൊ​ട്ടി​യി​ൽ (ട്ര​സ്റ്റി കോ​ർഡി​നേ​റ്റ​ര്‍), ട്ര​സ്റ്റി​മാ​രാ​യ മാ​ത്യു ഇ​ടി​യാ​ലി​ല്‍, സ​ണ്ണി മൂ​ക്കേ​ട്ട്, സാ​ബു മു​ത്തോ​ല​ത്ത്, ജി​തി​ൻ ചെ​മ്മ​ല​ക്കു​ഴി, സെ​ക്ര​ട്ട​റി സു​ജ ഇ​ത്തി​ത്ത​റ, ട്ര​ഷ​റ​ര്‍ സ​ണ്ണി മു​ത്തോ​ല​ത്ത്, പി​ആ​ര്‍​ഒ ബി​നോ​യി കി​ഴ​ക്ക​ന​ടി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.