ശ്രീ​നാ​ര​യ​ണ ഗു​രു​ദേ​വ ആ​ശ്ര​മം വാ​ഷിം​ഗ്ട​ണ്‍ ന​ഗ​ര​ത്തി​ല്‍
Friday, May 26, 2023 11:57 AM IST
വാ​ഷിം​ഗ്‌​ട​ൺ: അ​മേ​രി​ക്ക​യി​ൽ സ്ഥാ​പി​ത​മാ​കു​ന്ന ശി​വ​ഗി​രി ആ​ശ്ര​മ സ​മു​ച്ച​യ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും മേ​യ് 27, 28 തീ​യ​തി​ക​ളി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ ന​ട​ക്കും.

ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ശ്ര​മം വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ വൈ​റ്റ് പ്ലെ​യി​നി​ൽ മാ​ർ​ഷ​ൽ റോ​ഡി​നും സ​മീ​പം ഒ​ന്നേ​കാ​ൽ ഏ​ക്ക​റി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​ന്ദി​ര​ത്തി​ൽ വി​ശാ​ല​മാ​യ ധ്യാ​ന മ​ണ്ഡ​പം, പ്രാ​ർ​ഥ​നാ ഹാ​ൾ, ലൈ​ബ്ര​റി, അ​തി​ഥി​മു​റി​ക​ൾ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മാ​ന​വ​രാ​ശി​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഗു​രു​ദേ​വ​ൻ മു​ന്നോ​ട്ടു​വ​ച്ച വി​ദ്യാ​ഭ്യാ​സം, ശു​ചി​ത്വം, ഈ​ശ്വ​ര​ഭ​ക്തി, കൃ​ഷി, വ്യ​വ​സാ​യം, കൈ​ത്തൊ​ഴി​ൽ, ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​ശീ​ല​നം എ​ന്നി​വ​ക്ക് പു​റ​മെ വി​ശ്വ​മാ​ന​വി​ക സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ ആ​ഴ​ത്തി​ലു​ള്ള ഗ​വേ​ഷ​ണ​വും ച​ർ​ച്ച​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന​തു​മാ​ണ് ആ​ശ്ര​മ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

ഭാ​ര​ത​ത്തി​ന്‍റെ പൈ​തൃ​ക മൂ​ല്യ​ങ്ങ​ളാ​യ യോ​ഗ‌, മെ​ഡി​റ്റേ​ഷ​ൻ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നു​ള​ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ആ​ശ്ര​മ​ത്തി​ലു​ണ്ട്.

ശി​വ​ഗി​രി മ​ഠ​ത്തി​ലെ ശ്രീ​മ​ത് ഗു​രു പ്ര​സാ​ദ് സ്വാ​മി​ക​ളാ​ണ് ആ​ശ്ര​മ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഡോ. ​ശി​വ​ദാ​സ​ൻ മാ​ധ​വ​ൻ ചാ​ന്നാ​ർ (പ്ര​സി​ഡ​ന്‍റ്), മ​നോ​ജ് കു​ട്ട​പ്പ​ൻ, അ​നി​ൽ കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ), മി​നി അ​നി​രു​ദ്ധ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ന്ദീ​പ് പ​ണി​ക്ക​ർ (ട്ര​ഷ​റ​ർ), സാ​ജ​ൻ ന​ട​രാ​ജ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ശ്രീ​നി പൊ​ന്ന​ച്ച​ൻ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), അ​ശോ​ക​ൻ വേ​ങ്ങാ​ശേ​രി​ൽ, ശി​വ​രാ​ജ​ൻ കേ​ശ​വ​ൻ, കോ​മ​ള​ൻ കു​ഞ്ഞു​പി​ള്ള, പ്ര​സ​ന്നാ ബാ​ബു, ശി​വാ​ന​ന്ദ​ൻ രാ​ഘ​വ​ൻ, ശ്രീ​നി​വാ​സ​ൻ ശ്രീ​ധ​ര​ൻ, പ്ര​സാ​ദ് കൃ​ഷ്ണ​ൻ വേ​ങ്ങാ​ശേ​രി​ൽ, രാ​ജാ​സിം​ഹ​ൻ, രാ​ജ​പ്പ​ൻ, സ​ര​സ്വ​തി ധ​ർ​മ്മ​രാ​ജ​ൻ, ര​ത്ന​മ്മാ നാ​ഥ​ൻ, ക​വി​താ സു​നി​ൽ, ഷാ​ജി പ​പ്പ​ൻ, ആ​നൂ​പ് സു​ബ്ര​മ​ണ്യ​ൻ, അ​രു​ൺ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ഡോ.എം.​ഐ. ദാ​മോ​ദ​ര​ൻ, ച​ന്ദ്ര​ബാ​ബു, മോ​ഹ​ൻ​ദാ​സ്, ഡോ. ​സു​ധാ​ക​ര​ൻ, രാ​മ​കൃ​ഷ്ണ​ൻ, ജ​യ​രാ​ജ്, ച​ന്ദ്ര​മ​തി എ​ന്നി​വ​ർ ഗ്വാ​ഡി​യ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​മാ​ണ്.

27, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സ​ശ്രേ​ഷ്‌​ഠ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ശ്രീ​നാ​രാ​യ​ണ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും അ​മേ​രി​ക്ക​യി​ലെ ഗു​രു​ഭ​ക്ത​രും ഉ​ണ്ടാ​കും.

സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ൽ വി​ശ്വ​ശാ​ന്തി പൂ​ജ, ദേ​വി​പൂ​ജ, ഹോ​മം, ക​ല​ശ​പൂ​ജ , ഗു​രു​പൂ​ജ, സ​മൂ​ഹ​പ്രാ​ർ​ഥ​ന, ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ ആ​ലാ​പ​നം, അ​ദ്ധ്യാ​ത്മി​ക-​സാ​മൂ​ഹി​ക-​സാം​സ്ക്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ ന​യി​ക്കു​ന്ന വി​പു​ല​മാ​യ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും.