ഡാ​ള​സിൽ രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു
Tuesday, May 23, 2023 6:59 AM IST
പി.പി ​ചെ​റി​യാ​ൻ
ഡാ​ള​സ് : മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 32-മ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഡാ​ളസ്​ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഡാ​ള​സ് യു​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡാള​സിൽ സം​ഘ​ടി​പ്പി​ച്ചു. ​മേ​യ് 21 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​മ​ണി​ക്ക് ഗാ​ർ​ലാ​ൻ​ഡ് കി​യാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ഡാ​ള​സ് ഫോ​ർ​ത് വ​ര്ത്ത പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​നു​ഭാ​വി​ക​ളു​ടെ​യും സ​മ്മേ​ള​ന​ത്തി​ൽ ഡാ​ള​സ് യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡാ​ള​സ് ചാ​പ്റ്റ​ർ ട്ര​ഷ​റ​റും ഡാ​ള​സിലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഫി​ലി​പ്പ് സാ​മു​വേ​ലി​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ​അ​ദ്ദേ​ഹ​ത്തി​ന്റെ സ്മ​ര​ണാ​ർ​ഥം ഒ​രു നി​മി​ഷം മൗ​നം ആ​ച​രി​ക്കു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ഔ​ദ്യോ​ഗീ​ക ന​ട​പ​ടി​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

സ്വ​ത​ന്ത്ര ല​ബ്ധി​ക്കു​ശേ​ഷം ഭാ​ര​ത​ത്തെ ആ​ധു​നീ​വ​ത്ക​രി​ച്ച​തി​ന്‍റെ മു​ഖ്യ ശി​ല്പി​യാ​യി​രു​ന്നു രാ​ജീ​വ്‌​ഗാ​ന്ധി​യെ​ന്ന് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു . ഭാ​ര​തം ക​ണ്ട പ്ര​ധാ​ന​മ​ന്ത്രി​മാ​രി​ൽ വി​ജ്ഞാ​ന​ത്തി​ന്‍റെ ഉ​റ​വി​ട​മാ​യി​രു​ന്നു രാ​ജീ​വ് ഗാ​ന്ധി​യെ​ന്നു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ബോ​ബ​ൻ കൊ​ടു​വ​ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു .രാ​ജീ​വ് ഗാ​ന്ധി​യു​ടെ നേ​തൃത്വത്തി​ൽ ഭാ​ര​തം വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ അ​തി​വേ​ഗം പി​ന്നി​ടു​മ്പോ​ഴാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ആ ​വി​ല​യേ​റി​യ ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ക്കേ​ണ്ടി​വ​ന്ന​തെ​ന്നു റീ​ജി​യ​ൻ ചെ​യ​ർമാൻ സ​ജി ജോ​ർ​ജ് അ​നു​സ്മ​രി​ച്ചു.​ വി​ൽ‌​സ​ൺ ജോ​ർ​ജ് , രാ​ജ​ൻ മാ​ത്യു ,വ​ര്ഗീ​സ് ജോ​ൺ(​ത​മ്പി), പി ​സി മാ​ത്യു , സി​ജു വി ​ജോ​ർ​ജ് ,ജോ​യ് ആ​ന്റ​ണി, സു​കു,ഷി​ബു എ​ന്നി​വ​രും അ​നു​സ്മ​ര​ണം ന​ട​ത്തി.

ക​ർ​ണാ​ട​ക​ത്തി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ണ്ടാ​യ അ​ത്യു​ജ്വ​ല വി​ജ​യ​ത്തി​ൽ ആ​ഹ്‌​ളാ​ദം രേ​ഖ​പ്പെ​ടു​ത്തു​ക​യും, സി​ദ്ധ​രാ​മ​യ്യ , ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃത്വ​ത്തി​ൽ അ​ധി​കാ​ര​മേ​റ്റ മ​ന്ത്രി​സ​ഭ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.

ആ​നു​കാ​ലി​ക രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം വി​ല​യി​രു​ത്തി . ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സി​ന്റെ ഡാ​ള​സ് യു​ണി​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വി​പു​ല​മാ​യ ഒ​രു പ്ര​വ​ർ​ത്ത​ക​യോ​ഗം ജൂ​ലൈ 23 നു ​വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഒ​ഐസിസി ടെ​ക്സ​സ് റീ​ജൺ പ്ര​സി​ഡ​ന്റ് റോ​യ് കൊ​ടു​വ​ത്തു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.