കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹിക-സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ൽ ഫൊ​ക്കാ​ന വ​ഹി​ച്ച പ​ങ്ക് പ്ര​ശം​സ​നീ​യം: എ.​എ​ൻ.​ഷം​സീ​ർ
Saturday, April 1, 2023 11:41 AM IST
ശ്രീകുമാർ ബാബു ഉണ്ണിത്താൻ
തി​രു​വ​ന​ന്ത​പു​രം/​ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹിക-സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ൽ അ​മേ​രി​ക്ക​ൽ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന നി​ർ​ണാ‌​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ. ഫൊ​ക്കാ​ന​യു​ടെ കേ​ര​ള സ​മ്മേ​ള​നം ഹോ​ട്ട​ൽ ഹ​യാ‌​ത്ത് റീ​ജ​ൻ​സി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തോ​ടെ ക​ട​പ്പാ​ടു​ള്ള സം​ഘ​ട​നാ​യ​ണ് ഫൊ​ക്കാ​ന. രാ​ഷ്‌​ട്രീ​യം നോ​ക്കാ​തെ​യാ​ണ് പ്ര​വ​ർ​ത്ത​നം. അ​മേ​രി​ക്ക​ൻ രാ​ഷ്‌​ട്രീ​യ രം​ഗ​ത്തേ​ക്ക് മ​ല​യാ​ളി​ക​ളെ എ​ത്തി​ക്കാ​നു​ള്ള ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി ല​ക്ഷ്യം നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​മേ​രി​ക്ക​യി​ലെ രാ​ഷ്‌​ട്രീ​യം പ​രോ​ക്ഷ​മാ​യി ഇ​ന്ത്യ​യേ​യും ബാ​ധി​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​ക​ൻ ഫൊ​ക്കാ​ന​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ അ​ന്ത​രീ​ക്ഷം ഇ​പ്പോ​ൾ പ്ര​വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​ണ്.

രാ​ജ്യ​ത്ത് പൗ​ര​സ്വാ​ത​ന്ത്ര്യ​വും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വു​മൊ​ക്ക ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഈ ​അ​വ​സ്ഥ മാ​റു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ മ​ല​യാ​ളി​ത്തം നി​ല​നി​റു​ത്തി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ൽ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ഫൊ​ക്കാ​ന​യു​ടെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ പ​ട്ടി​ക​വ​ർ​ഗ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​ക​ളി​ൽ കൂ​ടി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. കേ​ര​ള​ത്തി​ന് ക​ഷ്‌​ട​കാ​ലം വ​ന്ന​പ്പോ​ഴൊ​ക്കെ സ​ഹാ​യ​വു​മാ​യി ഫൊ​ക്കാ​ന എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി​രാ​ജു പ​റ​ഞ്ഞു. ഓ​ഖി വ​ന്ന​പ്പോ​ഴും ര​ണ്ട് പ്ര​ള​യം വ​ന്ന​പ്പോ​ഴും സ​ഹാ​യി​ക്കാ​ൻ ഫൊ​ക്കാ​ന ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ര​ളീ​യം ചെ​യ​ർ​മാ​ൻ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം.​പി, ഡ​ബ്ലി​യു​എ​ച്ച്ഒ​യു​ടെ മു​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ.​എ​സ്.​എ​സ്. ലാ​ൽ, എം.​എ​ൽ.​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫ്, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ക​ലാ ഷാ​ഹി, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, കേ​ര​ള ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​മ​ൻ സി.​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.