അ​ന്ന​മ്മ ജോ​സ​ഫ് ഡാ​ല​സി​ൽ അ​ന്ത​രി​ച്ചു
Saturday, April 1, 2023 11:24 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ല​സ്: കോ​ട്ട​യം അ​രീ​ക്ക​ര അ​റ​യ്ക്ക​പ​റ​മ്പി​ൽ പാ​സ്റ്റ​ർ എ.​എം. ജോ​സ​ഫി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക അ​ന്ന​മ്മ ജോ​സ​ഫ് (86) ഡാ​ല​സി​ൽ വ​ച്ച് അ​ന്ത​രി​ച്ചു. ചി​ങ്ങ​വ​നം കു​ഴി​മ​റ്റം ചാ​ലു​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്.

ഐ​പി​സി ഹെ​ബ്രോ​ൻ ഡാ​ല​സ് സ​ഭാം​ഗ​മാ​യി​രു​ന്നു.1995​ൽ അ​മേ​രി​ക്ക​യി​ൽ സ്ഥി​ര താ​മ​സം ആ​ക്കു​ന്ന​തി​ന് മു​ൻ​പ് രാ​ജ​സ്ഥാ​നി​ൽ 30 വ​ർ​ഷം ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു.

ഉ​ദ​യ​പു​ർ ഫി​ല​ദ​ൽ​ഫ്യ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ച​സ് ഓ​ഫ് ഇ​ന്ത്യ സ​ഭ​ക​ളു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഭ​ർ​ത്താ​വ് പാ​സ്റ്റ​ർ എ.​എം ജോ​സ​ഫി​നോ​ടൊ​പ്പം ഉ​ത്ത​ര ഭാ​ര​ത​ത്തി​ലെ പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു.

പ​രേ​ത​നാ​യ ഡോ.​തോ​മ​സ് മാ​ത്യു​വി​ന്‍റെ നേ​റ്റീ​വ് മി​ഷ​ണ​റി മൂ​വ്മെ​ന്‍റി​ൽ 23 വ​ർ​ഷം സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു. മൃത​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഐ​പി​സി ഹെ​ബ്രോ​ൻ ഡാ​ല​സ് (1751 Wall Street, Garland, Texas 75041) സ​ഭാ​മ​ന്ദി​ര​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​യ്ക്കു​ക​യും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.

സം​സ്കാ​രം ശ​നി​യാ​ഴ്ച (ഏ​പ്രി​ൽ 8) രാ​വി​ലെ പ​ത്തി​ന് സ​ഭാ മ​ന്ദി​ര​ത്തി​ൽ ആ​രം​ഭി​ക്കു​ക​യും തു​ട​ർ​ന്ന് റോ​ളിം​ഗ് ഓ​ക്സ് (400 Freeport Parkway, Coppell, Texas 75019) സെ​മി​ത്തേ​രി​യി​ൽ ഭൗ​തീ​ക ശ​രീ​രം സം​സ്ക​രി​ക്കും.

മ​ക്ക​ൾ: ആ​ലീ​സ് മാ​ത്യു, മാ​ത്യു ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ജെ​യിം​സ് മാ​ത്യു, മേ​ഴ്സി തോ​മ​സ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: പാ​സ്റ്റ​ർ എ.​എം. ജോ​സ​ഫ് 214 621 0335.