28 വ​ർ​ഷം ജ​യി​ലി​ല​ട​ച്ച ഡേ​വി​ഡ് റൈ​റ്റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി
Friday, March 31, 2023 6:26 AM IST
പി.പി. ചെ​റി​യാ​ൻ
ഷിക്കാ​ഗോ : 1994-ലെ ​ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ നി​ർ​ബ​ന്ധി​ത ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഷിക്കാ​ഗോ​യി​ൽ നി​ന്നു​ള്ള ഡേ​വി​ഡ് റൈ​റ്റി​നെ​തി​രെ​യു​ള്ള കു​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി വി​ട്ട​യ​ക്കാ​ൻ ബു​ധ​നാ​ഴ്ച ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു. 17 വ​യ​സു​ള്ള​പ്പോ​ൾ ജ​യി​ലി​ൽ പോ​കു​ക​യും ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ​യും ഇ​രു​മ്പ​ഴു​ക്ക​ൾ​ക്കു​ള്ളി​ൽ ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്ത റൈ​റ്റി​ന് ഒ​ടു​വി​ൽ കാ​ത്തി​രു​ന്ന വി​മോ​ച​നം ല​ഭി​ച്ചു.

ഇ​രു​പ​ത്തി​യൊ​മ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഗ​ൽ​വു​ഡ് പ​രി​സ​ര​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ 17 വ​യ​സുകാ​ര​നെ മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഷിക്കാ​ഗോ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്.​ ആ 17 വ​യ​സ്സു​കാ​ര​ന് ഇ​പ്പോ​ൾ 46 വ​യ​സാ​യി . 28 വ​ർ​ഷ​ത്തെ ത​ട​വി​ന് ശേ​ഷം, കു​ക്ക് കൗ​ണ്ടി സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ഓ​ഫീ​സ് കു​റ്റ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു

റൈ​റ്റി​ന്റെ അ​റ​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ കൗ​മാ​ര​ക്കാ​ര​നെ കു​റ്റ​സ​മ്മ​തം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് കു​റ്റാ​രോ​പ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് . ഷി​ക്കാ​ഗോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് കു​ടു​ക്കി​യെ​ന്നാ​ണ് ഡേ​വി​ഡ് റൈ​റ്റ് പ​റ​യു​ന്ന​ത്.

17 വ​യ​സു​ള്ള കു​ട്ടി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന് 14 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യു​ക,. ദി​വ​സാ​വ​സാ​നം, അ​വ​നെ​ക്കൊ​ണ്ട് കു​റ്റ​സ​മ്മ​ത​ത്തി​ൽ ഒ​പ്പി​ടു​വി​പ്പി​ക്കു​ക​യും ക്രി​മി​ന​ൽ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും ഒ​രു ജു​വ​നൈ​ൽ എ​ന്ന നി​ല​യി​ൽ നി​ർ​ബ​ന്ധി​ത ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്കു​ക​യും ചെ​യ്ത​താ​യി " റൈ​റ്റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഡേ​വി​ഡ് ബി. ​ഓ​വ​ൻ​സ് പ​റ​ഞ്ഞു.

സു​ഹൃ​ത്തു​ക്ക​ളാ​യ ടൈ​റോ​ൺ റോ​ക്ക​റ്റി​നെ​യും റോ​ബ​ർ​ട്ട് സ്മി​ത്തി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് 1994 ഓ​ഗ​സ്റ്റി​ലാ​ണ് ഡേ​വി​ഡ് റൈ​റ്റ് ആ​ദ്യ​മാ​യി അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ശി​ക്ഷാ​വി​ധി​ക്ക് ശേ​ഷ​വും നി​ര​പ​രാ​ധി​യാ​ണെ​ന്ന് വാ​ദി​ച്ചു സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ, കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ശാ​രീ​രി​ക തെ​ളി​വു​ക​ളൊ,അ​ല്ലെ​ങ്കി​ൽ ഒ​രു ദൃ​ക്‌​സാ​ക്ഷി​യും കു​റ്റ​വാ​ളി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​യെ​ന്നു റൈ​റ്റ് വാ​ദി​ച്ചി​രു​ന്നു .