പ്രഫ. കോശി വർഗീസിന്‍റെ സംസ്കാരം നടത്തി
Friday, March 31, 2023 1:41 AM IST
പി.പി. ചെറിയാൻ
ഡാളസ് : ഡാളസിൽ അന്തരിച്ച പ്രഫ. കോശി വർഗീസിന്‍റെ (63) പൊതുദർശനവും സംസ്കാര ശുശ്രുഷയും ഡാളസ് സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ നടത്തി.

37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിൽ സ്ഥിര താമമാക്കിയ പ്രഫ. കോശി വർഗീസ്. നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജുകളിൽ പ്രഫസറായ ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു.

ഭാര്യ: സൂസൻ വർഗീസ് (യു. ടി. സൗത്ത് വെസ്റ്റ് )
മക്കൾ: അലിസൺ വര്ഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വര്ഗീസ്.
സഹോദരങ്ങൾ:എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് - ഹൂസ്റ്റൺ