മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ എ​പ്പി​സ്കോ​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 30ന്
Friday, March 24, 2023 7:37 PM IST
ഷാജി രാമപുരം
ന്യൂ​യോ​ര്‍​ക്ക്: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ എ​പ്പി​സ്‌​കോ​പ്പ​ല്‍ സ്ഥാ​ന​ത്തേ​ക്ക് എ​പ്പി​സ്കോ​പ്പ​ൽ നോ​മി​നേ​ഷ​ൻ ബോ​ർ​ഡ് ശു​പാ​ർ​ശ ചെ​യ്ത റ​വ.​സ​ജു സി.​പാ​പ്പ​ച്ച​ന്‍ (വി​കാ​ര്‍, സെ​ന്‍റ്. തോ​മ​സ് മാ​ര്‍​ത്തോ​മ്മ ച​ര്‍​ച്ച്, ന്യൂ​യോ​ര്‍​ക്ക്), റ​വ. ഡോ.​ജോ​സ​ഫ് ഡാ​നി​യേ​ല്‍ (പ്ര​ഫ​സ​ര്‍, മാ​ര്‍​ത്തോ​മ്മാ തി​യോ​ള​ജി​ക്ക​ല്‍ സെ​മി​നാ​രി, കോ​ട്ട​യം), റ​വ. മാ​ത്യു കെ. ​ചാ​ണ്ടി (ആ​ചാ​ര്യ, ക്രി​സ്ത​പ​ന്തി ആ​ശ്ര​മം, സി​ഹോ​റ) എ​ന്നീ വൈ​ദീ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​വാ​നാ​യി സ​ഭാ കൗ​ൺ​സി​ൽ ആ​ഗ​സ്റ്റ് 30ന് ​മാ​ർ​ത്തോ​മ്മാ സ​ഭാ പ്ര​തി​നി​ധി മ​ണ്ഡ​ലം കൂ​ടു​വാ​ൻ തീ​രു​മാ​നം എ​ടു​ത്തു.


ഡോ.​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പൊ​ലീ​ത്താ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ടു​ന്ന സ​ഭാ പ്ര​തി​നി​ധി മ​ണ്ഡ​ല​യോ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് വൈ​ദീ​ക​രു​ടെ​യും ആ​ത്മാ​യ​രു​ടെ​യും 75 ശ​ത​മാ​നം വോ​ട്ട് ല​ഭി​ക്കു​ന്ന​വ​രെ​യാ​ണ് എ​പ്പി​സ്കോ​പ്പാ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത് വാ​ഴി​ക്കു​ന്ന​ത്.

കു​ന്നം​കു​ളം ആ​ർ​ത്താ​റ്റു മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ചെ​മ്മ​ണ്ണു​ർ കു​ടും​ബാം​ഗ​മാ​ണ് റ​വ.​സ​ജു സി.​പാ​പ്പ​ച്ച​ൻ(53), റാ​ന്നി കൊ​ച്ചു​കോ​യി​ക്ക​ൽ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ കാ​രം​വേ​ലി​മ​ണ്ണി​ൽ കു​ടും​ബാം​ഗ​മാ​ണ് റ​വ.​ഡോ. ജോ​സ​ഫ് ഡാ​നി​യേ​ൽ(52), മ​ല്ല​പ്പ​ള്ളി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ കി​ഴ​ക്കേ​ചെ​റു​പാ​ല​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ് റ​വ. മാ​ത്യു കെ. ​ചാ​ണ്ടി (50).

അ​വി​വാ​ഹി​ത​രും, 40 വ​യ​സും, പ​ട്ട​ത്വ​സേ​വ​ന​ത്തി​ല്‍ 15 വ​ര്‍​ഷ​വും പൂ​ര്‍​ത്തി​യാ​ക്കി​യ ഒ​ൻ​പ​ത് പേ​രി​ല്‍​നി​ന്നാ​ണ് നോ​മി​നേ​ഷ​ന്‍ ബോ​ര്‍​ഡ് മൂ​ന്ന് നോ​മി​നി​ക​ളു​ടെ ലി​സ്റ്റ് അ​വ​സാ​ന​മാ​യി ത​യാ​റാ​ക്കി സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ പ​രി​ഗ​ണ​ന​യോ​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ച​ത്.

നോ​മി​നേ​ഷ​ന്‍ ബോ​ര്‍​ഡി​ന്‍റെ ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ സ​ഭാ സെ​ക്ര​ട്ട​റി റ​വ. സി.​വി. സൈ​മ​ണ്‍ സ​ഭാ ജ​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലി​നും പ​രി​ഗ​ണ​ന​യ്ക്കും, ആ​ക്ഷേ​പ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ആ​യ​ത് ബോ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ഒ​രു മാ​സ​ക്കാ​ല​യ​ള​വ് ന​ല്‍​കി പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​കാ​ലാ​വ​ധി​ക്ക് ശേ​ഷ​മാ​ണ് മാ​ർ​ത്തോ​മ്മാ സ​ഭാ കൗ​ണ്‍​സി​ല്‍ കൂ​ടി സ​ഭ​യു​ടെ പ​ര​മോ​ന്ന​ത ജ​ന​റ​ൽ ബോ​ഡി​യാ​യ സ​ഭാ പ്ര​തി​നി​ധി​മ​ണ്ഡ​ലം വോ​ട്ടിം​ഗി​നാ​യി ആ​ഗ​സ്റ്റ് 30 ന് ​വി​ളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.