ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ലി​ൻ​ഡ​ൻ സെ​ന്‍റ് മേരീ​സ് ഇ​ട​വ​ക​യി​ൽ ഹാ​ശാ ആ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു
Thursday, March 23, 2023 6:47 AM IST
ഉ​മ്മ​ൻ കാ​പ്പി​ൽ
ലി​ൻ​ഡ​ൻ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ലി​ൻ​ഡ​ൻ സെന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വ​ലി​യ നോ​മ്പു​കാ​ല​ത്തി​ന്‍റെ അ​വ​സാ​ന വാ​ര​മാ​ണ് വി​ശു​ദ്ധ​വാ​രം അ​ഥ​വാ
ഹാ​ശാ ആ​ഴ്ച.

ജ​റു​സ​ലേം ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള യേ​ശു​വി​ന്റെ വി​ജ​യ​ക​ര​മാ​യ പ്ര​വേ​ശ​നം അ​നു​സ്മ​രി​ക്കു​ന്ന ഓ​ശാ​ന ഞാ​യ​റാ​ഴ്ച യി​ൽ തു​ട​ങ്ങി, പെ​സ​ഹാ, അ​ന്ത്യ അ​ത്താ​ഴം, ശി​ഷ്യ​ന്മാ​രു​ടെ കാ​ൽ ക​ഴു​ക​ൽ, ക്രൂ​ശു​മ​ര​ണം എ​ന്നി​വ​യ്ക്ക് ശേ​ഷം ഉ​യി​ർ​പ്പു ദി​ന​ത്തി​ലാ​ണ് ഹാ​ശാ ശു​ശ്രൂ​ഷ​ക​ൾ അ​വ​സാ​നി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 1 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4:30 ന് ​ആ​രം​ഭി​ക്കു​ന്ന നോ​മ്പു​കാ​ല റി​ട്രീ​റ്റി​ന്
അ​ഭി​വ​ന്ദ്യ മാ​ർ അ​ത്താ​നാ​സി​യോ​സ് നേ​തൃ​ത്വം ന​ൽ​കും. അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം 6:30 ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും .ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ ഏ​പ്രി​ൽ 2 രാ​വി​ലെ 8:00 മ​ണി​ക്ക് പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ക്കും, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​പ്രി​ൽ 5 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6:30 ന് ​പെ​സ​ഹ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ഏ​പ്രി​ൽ 6 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5:30 ന് ​കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് അ​ഭി​വ​ന്ദ്യ തി​രു​മേ​നി നേ​തൃ​ത്വം ന​ൽ​കും. യേ​ശു ത​ന്റെ ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി​യ​തി​നെ അ​നു​സ്മ​രി​ച്ചു കൊ​ണ്ടാ​ണ് ഹൃ​ദ​യ സ്പ​ർ​ശി​യാ​യ ഈ ​ശു​ശ്രൂ​ഷ ന​ട​ത്തു​ന്ന​ത്. ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ ഏ​പ്രി​ൽ 7 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8:30 ന് ​ആ​രം​ഭി​ക്കും. ദുഃ​ഖ ശ​നി​യാ​ഴ്ച രാ​വി​ലെ 10.00ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് തി​രു​മേ​നി നേ​തൃ​ത്വം ന​ൽ​കും. കു​രി​ശു​മ​ര​ണ​ത്തി​ന് ശേ​ഷം മൂ​ന്നാം ദി​വ​സം ഉ​യി​ർ​പ്പി​ൻ​റെ സ്മ​ര​ണ​യ്ക്കാ​യി ന​ട​ത്തു​ന്ന ഈ​സ്റ്റ​ർ ദി​ന ശു​ശ്രൂ​ഷ​ക​ൾ ഏ​പ്രി​ൽ 9 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8ന് ആ​രം​ഭി​ക്കും.

യേ​ശു​വി​ന്റെ പ​ന്ത്ര​ണ്ട് അ​പ്പോ​സ്ത​ല​ന്മാ​രി​ൽ ഒ​രാ​ളാ​യ സെ​ന്റ് തോ​മ​സാ​ണ് AD 52-
ൽ ​മ​ല​ങ്ക​ര​യി​ൽ സ​ഭ സ്ഥാ​പി​ച്ച​ത്. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൻ​റെ കീ​ഴി​ലു​ള്ള ഇ​ട​വ​ക​ക​ളി​ൽ ഒ​ന്നാ​ണ് ലി​ൻ​ഡ​ൻ സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക. ഫാ. ​സ​ണ്ണി ജോ​സ​ഫാ​ണ് ഇ​പ്പോ​ഴ​ത്തെ ഇ​ട​വ​ക വി​കാ​രി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബി​നു സാ​മു​വ​ൽ, സെ​ക്ര​ട്ട​റി (ഫോ​ൺ: 646.210.2161)
അ​ല്ലെ​ങ്കി​ൽ ബി​നി ജോ​സ​ഫ്, ട്ര​ഷ​റ​ർ (ഫോ​ൺ: 201.539.0760)