വിദ്യാർഥികളുടെ കടം റദ്ദാക്കാൻ ബൈഡനു അധികാരമില്ലെന്ന്
Sunday, February 5, 2023 12:47 PM IST
പി.പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :2003ലെ ഹീറോസ് ആക്റ്റ് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ കടം റദ്ദാക്കാൻ ബൈഡനു അധികാരമില്ലെന്ന് വെള്ളിയാഴ്ച, 222 ഹൗസ് റിപ്പബ്ലിക്കൻമാരിൽ 128 പേരും സുപ്രീം കോടതിയിൽ ഒപ്പുവച്ചു സമർപ്പിച്ച അമിക്കസ് ബ്രീഫിൽ ആവശ്യപ്പെട്ടു .

ദുരിതാശ്വാസത്തെ എതിർത്ത് 43 റിപ്പബ്ലിക്കൻ സെനറ്റർമാരും സമർപ്പിച്ച പ്രത്യേക അമിക്കസ് ബ്രീഫിൽ ഒപ്പു വെച്ചിട്ടുണ്ട് . 2003ലെ ഹീറോസ് ആക്റ്റ് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ കടം റദ്ദാക്കാൻ ബിഡന് അധികാരമില്ലെന്ന് ഇരുവരും വാദിച്ചു.

പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിദ്യാർത്ഥി-വായ്പ മാപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് യാഥാസ്ഥിതികർ ഉൾപ്പെടെ നിരവധി പേർ സുപ്രീം കോടതിയിൽ പരാതി സമർപ്പിച്ചിട്ടുണ്ട് നൂറുകണക്കിന് റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ ഈ ആവശ്യത്തിൽ ചേർന്നു.

ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി ഇതിൽ ഒപ്പുവെച്ചില്ല എന്നത് ശ്രദ്ധേയമാണ്, എന്നാൽ ഭൂരിപക്ഷ നേതാവ് സ്റ്റീവ് സ്കാലിസും ഭൂരിപക്ഷ വിപ്പ് ടോം എമ്മറും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.