ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 13ാമ​ത് വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു
Wednesday, February 1, 2023 5:02 AM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ​തി​മൂ​ന്നാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ക​ർ​മം പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ൽ വീ​ടി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന പ​ദ്ധ​തി മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​ത് 2023ൽ ​ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലും തു​ട​രു​ക​യാ​ണ്. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ എ​ന്നും ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ര​ള​ത്തി​നൊ​പ്പം നി​ന്നി​ട്ടു​ണ്ട്.

അ​സോ​സി​യേ​ഷ​ൻ കേ​ര​ള​ത്തി​ൽ പ​ണി​തു ക​ഴി​ഞ്ഞ​തും പ​ണി​തു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ വീ​ടു​ക​ളെ​ല്ലാം സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ രീ​തി​യി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ലു​ള്ള ന​ന്ദി​യും അ​സോ​സി​യേ​ഷ​ൻ ഡോ. ​എം. എ​സ്. സു​നി​ലി​നെ അ​റി​യി​ച്ചു.

ഡോ. ​എം. എ​സ്. സു​നി​ലി​ന്‍റെ 267ാമ​ത്തേ​തും, ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ മോ​നു വ​ർ​ഗീ​സി​ന്‍റെ ര​ണ്ടാ​മ​ത്തേ​തും, അ​സോ​സി​യേ​ഷ​ന്‍റെ 13ാമ​ത്തെ വീ​ടു​മാ​ണ് കേ​ര​ള​ത്തി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പൂ​വ​ൻ മ​ല​യി​ൽ പാ​സ്റ്റ​ർ ജോ​യി​യും ഭാ​ര്യ ജെ​യ്സി​യും ഉ​ൾ​പ്പെ​ടെ അ​ഞ്ചു അം​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കു​ടും​ബ​ത്തി​നു​ള്ള വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ച​ത്.

പ്ര​സ്തു​ത ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ൽ, പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​പി. ജ​യ​ലാ​ൽ, സാ​ജ​ൻ വ​ള്ളി​ക്ക​ളം, ബോ​ബ​ൻ അ​ലോ​ഷ്യ​സ്, ന​ജ്മ ബോ​ബ​ൻ, ജൂ​ബി വ​ള്ളി​ക്ക​ളം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​നു വേ​ണ്ടി ര​ണ്ടു ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു വേ​ണ്ട സാ​ന്പ​ത്തി​ക സ​ഹാ​യം ത​ന്നു സ​ഹാ​യി​ച്ച മോ​നു വ​ർ​ഗീ​സി​ന് അ​സോ​സി​യേ​ഷ​ൻ പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ സ​ഹാ​യി​ക്കു​ന്ന​തി​ന് താ​ൽ​പ​ര്യ​മു​ള്ള​വ​ർ ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ (8474770564), ഷൈ​നി തോ​മ​സ് (8472092266) എ​ന്നി​വ​രെ സ​മീ​പി​ക്ക​ണം.