ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം
Tuesday, January 31, 2023 2:31 AM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രെ​യും അ​ശ​ര​ണ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് എ​ന്നും മു​ന്നി​ട്ടു​നി​ന്നി​രു​ന്നു.

ഷി​ക്കാ​ഗോ​യി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ ജാ​തി​മ​ത ഭേ​ദ​മെ​ന്യേ എ​ല്ലാ​വി​ഭാ​ഗം ആ​ളു​ക​ളെ​യും ഒ​രേ വേ​ദി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തോ​ടൊ​പ്പം വ​നി​ത​ക​ൾ​ക്കു​ള്ള പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​സോ​സി​യേ​ഷ​ൻ ശ്ര​മി​ക്കാ​റു​ണ്ട് എ​ന്ന കാ​ര്യം അ​ഭി​മാ​ന​പൂ​ർ​വ്വം സ​മൂ​ഹ​ത്തെ അ​റി​യി​ക്കു​ക കൂ​ടി ചെ​യ്യു​ന്നു. ഇ​തി​നോ​ടൊ​പ്പം അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​സൂ​തം തു​ട​രു​ന്നു.

കേ​ര​ള​ത്തി​ൽ നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് വീ​ടു​വ​ച്ചു ന​ൽ​കു​ന്ന​തി​നും ന​ട​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് വീ​ൽ​ചെ​യ​ർ ന​ൽ​കു​ന്ന​തി​നും വേ​ണ്ടി സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഇ​തി​ന്‍റെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ (847 477 0564), കോ​ർ​ഡി​നേ​റ്റ​ർ ഷൈ​നി തോ​മ​സ് (840 209 2266), പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം(312 685 6749), സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ് (224 578 5262), ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ്(630 290 7143) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.