കാ​ലി​ഫോ​ർ​ണി​യയിൽ വീണ്ടും വെ​ടി​വ​യ്പ്പ്: മൂ​ന്ന് പേ​ർ മ​രി​ച്ചു
Sunday, January 29, 2023 3:52 AM IST
കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ലോ​സ് ആ​ഞ്ച​ല​സി​ലെ ആ​ഡം​ബ​ര പാ​ർ​പ്പി​ട മേ​ഖ​ല​യാ​യ ബെ​വ​ർ​ലി ക്രെ​സ്റ്റി​ൽ ശനിയാഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നു​ള്ളി​ൽ ഇ​രു​ന്ന മൂ​ന്ന് പേ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ർ റോ​ഡ​രി​കി​ൽ സം​സാ​രി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ആ​ക്ര​മ​ണം ന​ട​ത്തി​യ വ്യ​ക്തി​യെ പി​ടി​കൂ​ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. കാ​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ഈ ​മാ​സം ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ വെ​ടി​വ​യ്പ്പ് ആ​ക്ര​മ​ണ​മാ​ണി​ത്.