ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Friday, January 27, 2023 11:45 PM IST
എ​ബി മ​ക്ക​പ്പു​ഴ
ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു ശോ​ഭി​ച്ചി​രു​ന്ന ഫി​ലി​പ്പ് സാ​മു​വ​ലി​ന്‍റെ (അ​ച്ച​ൻ​മോ​ൻ-68 )വേ​ർ​പാ​ടി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

എ​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യും ഒ​രു​പോ​ലെ സ്നേ​ഹി​ക്കു​ക​യും, സ​ഹാ​യി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്ന ന​ല്ലൊ​രു വ്യ​ക്തി​ത്വ​ത്തെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു ന​ഷ്ട​മാ​യി എ​ന്ന് ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ അ​നു​ശോ​ച​ന കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. പ​രേ​ത​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖി​ത​രാ​യി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും ബ​ന്ധു മി​ത്ര​ദി​ക​ൾ​ക്കും ഈ​ശ്വ​ര​ൻ ആ​ശ്വാ​സം ന​ൽ​ക​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും
അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ അ​നു​ശോ​ച​നം

ന്യൂ​യോ​ർ​ക്ക്:​ഫി​ലി​പ്പ് സാ​മു​വ​ലി​ന്‍റെ ആ​ക​സ്മീ​ക വേ​ർ​പാ​ടി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മ​റ്റി അ​നു​ശോ​ച​നം അ​റി​യി​ച്ചു.​ഒ​രു ന​ല്ല ച​ങ്ങാ​തി​യെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു ന​ഷ്ട​മാ​യി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് പ​രേ​ത​നാ​യ ഫി​ലി​പ്പ് സാ​മു​വേ​ൽ ന​ല്ലൊ​രു മാ​തൃ​ക ആ​യി​രു​ന്നു.

പ​രേ​ത​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖ​ത്തി​ൽ ആ​യി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ബ​ന്ധു മി​താ​ദി​ക​ൾ​ക്കും ദൈ​വം ആ​ശ്വാ​സം പ​ക​ര​ട്ടെ എ​ന്നും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മ​റ്റി സെ​ക്ര​ട്ട​റി ജോ ​ചെ​റു​ക​ര (ന്യൂ​യോ​ർ​ക്ക്) അ​വ​ത​രി​പ്പി​ച്ച അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.