ഡോ. ​രു​ഗ്മി​ണി പ​ത്മ​കു​മാ​ർ മ​ന്ത്ര സ്പോ​ണ്‍​സ​ർ​ഷി​പ് ക​മ്മി​റ്റി ചെ​യ​ർ
Wednesday, January 25, 2023 11:33 PM IST
ര​ഞ്ജി​ത് നാ​യ​ർ
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ സു​പ​രി​ചി​ത​നാ​യ ഡോ. ​രു​ഗ്മി​ണി പ​ത്മ​കു​മാ​റി​നെ മ​ന്ത്ര സ്പോ​ണ്‍​സ​ർ​ഷി​പ് ക​മ്മി​റ്റി ചെ​യ​ർ ആ​യി നി​യ​മി​ച്ചു. ഐ​ഐ​ടി ബോം​ബെ​യി​ൽ നി​ന്ന് ര​സ​ത​ന്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് പൂ​ർ​ത്തി​യാ​ക്കി​യ രു​ഗ്മി​ണി അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി യു​എ​സി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​യി (നെ​ബ്രാ​സ്ക യൂ​ണി​വേ​ഴ്സി​റ്റി- ലി​ങ്ക​ണ്‍ & മി​ഷി​ഗ​ണ്‍ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി) അ​ധ്യാ​പ​ന​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും ജോ​ലി ചെ​യ്തി​രു​ന്നു

ഡോ. ​രു​ഗ്മി​ണി പ​ത്മ​കു​മാ​ർ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഭാ​ഗ​മാ​യി വ​ള​രെ​ക്കാ​ല​മാ​യി ചാ​രി​റ്റി & ക​മ്മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ക​ഐ​ച്ച്എ​ൻ​എ​യു​ടെ ഡി​ബി അം​ഗം, ഡ​ബ്ല്യു​എം​സി​യു​ടെ ചാ​രി​റ്റി ഫോ​റം ചെ​യ​ർ, ക​ഐ​എ​ൻ​ജെ​യു​ടെ ദീ​ർ​ഘ​കാ​ല പി​ന്തു​ണ​ക്കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ഇ​ദ്ദേ​ഹം ഫോ​മ​യി​ലും സ​ജീ​വ​മാ​ണ്.

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ആ​ണ് സ്വ​ദേ​ശം. മു​ൻ​പ് മെ​റ്റ്ലൈ​ഫി​ൽ ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്വൈ​സ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ മാ​സ്മ്യൂ​ച്ച​ലി​ൽ ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്വൈ​സ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഭ​ർ​ത്താ​വ് ഡോ. ​പ​ത്മ​കു​മാ​ർ രാ​ഘ​വ​കൈ​മ​ളും ഐ​ഐ​ടി ബോം​ബെ​യി​ൽ നി​ന്ന് ബി​രു​ദ​ധാ​രി​യാ​ണ്, പ്രി​ൻ​സ്റ്റ​ണ്‍ എ​ൻ​ജെ​യി​ലെ ലൈ​ഫ് സ​യ​ൻ​സ​സ് ക​ന്പ​നി​യു​ടെ ഡ്ര​ഗ് ഡി​സ്ക​വ​റി വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​നാ​ണ്. മ​ക്ക​ൾ : അ​ശ്വ​തി കൈ​മ​ൾ, അ​വി​നാ​ഷ് കൈ​മ​ൾ.