ഏ​ഷ്യ​ൻ വം​ശ​ജ​രു​ടെ വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മൂ​വ​ർ സം​ഘം പി​ടി​യി​ൽ
Friday, January 20, 2023 6:30 AM IST
പി.​പി. ചെ​റി​യാ​ൻ
പ്ലാ​നോ (ടെ​ക്സ​സ്): പ്ലാ​നോ സി​റ്റി ഉ​ൾ​പ്പെ​ടെ നോ​ർ​ത്ത് ടെ​ക്സ​സി​ലെ വി​വി​ധ സി​റ്റി​ക​ളി​ലെ ഏ​ഷ്യ​ൻ വം​ശ​ജ​രു​ടെ വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​വ​ന്നി​രു​ന്ന മൂ​വ​ർ സം​ഘ​ത്തെ പ്ലാ​നോ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഒ​സെ ഗൊ​ണ്‍​സാ​ല​സ്, മെ​ൽ​ബ ഗെ​യ്റ്റ​ൻ, ലി​ബ​ർ​സൊ സൊ​റ​ട്ടാ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. മൂ​ന്നു​പേ​രും കൊ​ളം​ബി​യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം പ്ലാ​നോ​യി​ൽ മാ​ത്രം പ​ന്ത്ര​ണ്ടു ഏ​ഷ്യ​ൻ വം​ശ​ജ​രു​ടെ, പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ഇ​വ​ർ വി​ല പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ, സ്വ​ർ​ണം എ​ന്നി​വ കൊ​ണ്ടു​പോ​യി​രു​ന്നു.

നോ​ർ​ത്ത് ക​രോ​ളി​ന, ഫ്ലോ​റി​ഡ, ജോ​ർ​ജി​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​വ​ർ ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഗെ​യ്ട്ട​നും സൊ​റാ​ട്ടോ​യും ഹൂ​സ്റ്റ​ണി​ൽ നി​ന്നും, ഗൊ​ണ്‍​സാ​ല​സ് മി​യാ​മി​യി​ൽ നി​ന്നു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നും വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റു വി​ല​യേ​റി​യ മോ​ഷ​ണ മു​ത​ലു​ക​ളും ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.