നി​ഷാ വ​ത്സ​രാ​ജ് ലൂ​യി​സി​യാ​ന റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്
Thursday, December 8, 2022 6:04 AM IST
ര​ഞ്ജി​ത് ച​ന്ദ്ര​ശേ​ഖ​ർ
ന്യൂ​യോ​ർ​ക്ക്: മ​ന്ത്ര ലൂ​യി​സി​യാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​ഷാ വ​ത്സ​രാ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു . സാ​മൂ​ഹ്യ സം​ഘ​ട​നാ​പ​ര​മാ​യ അ​റി​വും അ​നു​ഭ​വ​പ​രി​ച​യ​വും ലൂ​യി​സി​യാ​ന​യി​ൽ മ​ന്ത്ര​യു​ടെ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പെ​ടു​ത്താ​ൻ അ​വ​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ലൂ​യി​സി​യാ​ന​യി​ലെ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നി​ൽ (കെ​സി​എ) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യി നി​ഷ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് . സം​ഘ​ട​ന​യു​ടെ വി​വി​ധ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും സ​ജീ​വ​മാ​യി അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ബാ​റ്റ​ണ്‍ റൂ​ജി​ലെ ഹി​ന്ദു വേ​ദി​ക് സൊ​സൈ​റ്റി​യു​ടെ (എ​ച്ച് വിഎ​സ്) സ​ജീ​വ അം​ഗ​വു​മാ​ണ്. നി​ഷ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും നി​ല​വി​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് (ബി​ഒ​ടി) അം​ഗ​വു​മാ​യി​രു​ന്നു. എ​ച്ച് വി​എ​സി​ലെ അ​നു​ബ​ന്ധ ബാ​ല​വി​ഹാ​ർ പ്രോ​ഗ്രാ​മി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.