ഷി​ക്കാ​ഗോ കെ​സി​എ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡി​സം​ബ​ർ 10 ശ​നി​യാ​ഴ്ച
Tuesday, December 6, 2022 5:56 AM IST
ബി​നോ​യ് സ്റ്റീ​ഫ​ൻ
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ഡി​സം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ ജെ​യി​ൻ മാ​ക്കി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ കെ​സി​എ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ക്ക​പ്പെ​ടും.

ഈ ​പ​രി​പാ​ടി​യി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട, കെ​സി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ്, എ​ല്ലാ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളെ​യും, കെ​സി​എ​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​മാ​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും 2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ആ​സൂ​ത്രി​ത പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ക്ഷി​പ്ത​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യും.

പു​തു​താ​യി കെ​സി​എ​സ് ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യി ജെ​യി​ൻ മാ​ക്കി​ൽ (പ്ര​സി​ഡ​ന്‍റ്), ജി​നോ ക​ക്കാ​ട്ടി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സി​ബു കു​ള​ങ്ങ​ര (സെ​ക്ര​ട്ട​റി), തോ​മ​സ്കു​ട്ടി തേ​ക്കും​കാ​ട്ടി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബി​നോ​യ് കി​ഴ​ക്ക​ന​ടി​യി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.