ന്യൂയോക്ക്: ന്യൂജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസിൽ ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മുതൽ നടക്കുന്ന ഫൊക്കാന പ്രവർത്തനോദ്ഘാടനത്തിന് ട്രസ്റ്റീബോർഡിന്റെ അഭിനന്ദങ്ങൾ അറിയിക്കുന്നതായി ചെയർമാൻ സജി പോത്തൻ, വൈസ് ചെയർ സണ്ണി മറ്റമന , ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ എന്നിവർ അറിയിച്ചു.
ഫൊക്കാനയുടെ നാലു പതിറ്റാണ്ട് ചാരിറ്റി, വിദ്യാഭ്യാസ, ഭാഷാ, സാമൂഹ്യ, സാംസ്കാരിക രംഗത്തിന് ഫൊക്കാനാ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ് , ഇനിയും ഈ പ്രവർത്തനം ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി കൂടുതൽ വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് . ട്രസ്റ്റീ ബോർഡ് അഭിപ്രയപ്പെട്ടു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പറഞ്ഞ ആ നാനാത്വത്തിൽ ഏകത്വം ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു സംഘടനയാണ് ഫൊക്കാന. ഓരോ പ്രവാസി മലയാളിയുടെയും പ്രശ്നങ്ങൾ പരിഹരിക്കാനും ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഫൊക്കാന എന്ന ഈ ഒത്തൊരുമക്ക് നാല് പതിറ്റാണ്ടു തികയുന്പോൾ ഇടക്ക് ചില ഇലകളും പൂക്കളും എക്കെ കൊഴിഞ്ഞു പോയെങ്കിലും ഫൊക്കാന അതിന്റെ ഐക്യബോധത്തെ മുറുകെ പിടിക്കുകയും തങ്ങളുടെ കർത്തവ്യത്തെ സുതാര്യമായി നോക്കിക്കാണുകയുമാണ് ചെയ്തിട്ടുള്ളത്.
മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രവർത്തനോദ്ഘാടനം ഒരു ആഘോഷമായി തന്നെ നടത്തുബോൾ അതിനു എല്ലാവിധ ആശംസകളും അഭിനന്ദങ്ങളും നേരുന്നതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് ചെയർ സണ്ണി മറ്റമന , ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രസ്റ്റീ ബോർഡ് മെന്പേഴ്സ് ആയ പോൾ കറുകപ്പള്ളിൽ, മാധവൻ നായർ, ജോർജി വർഗീസ്, സജിമോൻ ആന്റണി, ജോജി തോമസ്, ടോണി കള്ളക്കവുങ്കൻ എന്നിവർ അറിയിച്ചു.