ഡാളസ് കേരള അസോസിയേഷന്‍ സീനിയര്‍ ഫോറം ഡിസംബർ മൂന്നിന്
Tuesday, November 22, 2022 2:25 PM IST
പി.പി ചെറിയാന്‍
ഗാര്‍ലന്‍റ് (ഡാളസ്): ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആൻഡ് എഡുക്കേഷന്‍ സെന്‍ററും സംയുക്തമായി ഡിസംബർ മൂന്നിന് സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു.

സമ്മേളനത്തില്‍ ഒന്നാം ഭാഗത്തിൽ പ്രമേഹ നിയന്ത്രണവും ഹൃദയ വൃക്ക സംരക്ഷണവും എന്ന വിഷയത്തെ കുറിച്ച് ഡോ ഡോ: നിഷ ജേക്കബ് ,രണ്ടാം ഭാഗത്തിൽ സായാഹ്നം എങ്ങനെ സ്മാർട്ട് ആക്കാം സോഷ്യൽ മീഡിയ ഉപയോഗ പ്രദമായ ഫീച്ചറുകളെ കുറിച്ച് പ്രത്യേക പ്രഭാഷണം മൻജിത് കൈനിക്കരയും നടത്തും.

സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് ഡാളസ്സ് ഫോര്‍ട്ട്‌വർത്തു മെട്രോപ്ലെക്സിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളും ഈ സെമിനാറില്‍ വന്ന പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷന്‍ പ്രസിഡന്‍റ് ഹരിദാസ് തങ്കപ്പൻ ,സെക്രട്ടറി അനശ്വരം മാമ്പിള്ളി ലേഖാ നായർ എന്നിവര്‍ അഭ്യര്‍ഥിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.