ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മി​ൽ​വോ​ക്കി വി​സ്കോ​ണ്‍​സി​ൻ ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 22, 2022 4:49 AM IST
ജോ​യി​ച്ച​ൻ പു​തു​ക്കു​ളം
മി​ൽ​വോ​ക്കി: ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) മി​ൽ​വോ​ക്കി, വി​സ്കോ​ണ്‍​സി​ൻ ചാ​പ്റ്റ​ർ ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ സോ​മ​നാ​ഥ് ഘോ​ഷ്, യു​എ​സ് കോ​ണ്‍​ഗ്ര​സ് മാ​ൻ ബ്ര​യ​ൻ സ്റ്റെ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​ജീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ്, മി​ൽ​വോ​ക്കി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മു​ര​ളി രാ​ഘ​വേ​ന്ദ്ര​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മി​ൽ​വോ​ക്കി ബി​സി​ന​സ് കോ​ള​ജ് ഡീ​ൻ ഡോ. ​കൗ​ഷ​ൽ ചാ​രി, മി​ൽ​വോ​ക്കി ടെ​ക് ഹ​ബ് സി​ഇ​ഒ കാ​ത്തി ഹെ​ൻ റി​ച്ച് എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

കോ​ണ്‍​സ​ൽ ജ​ന​റ​ൽ ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ വി​വി​ധ സി​റ്റി​ക​ളി​ൽ ഇ​തു​പോ​ലു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ ചാ​പ്റ്റ​റു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നും, ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ടെ​ക്നോ​ള​ജി ട്രാ​ൻ​സ്ഫ​റി​ന് സം​ഘ​ട​ന മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.

യു​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ൻ ബ്ര​യ​ൻ സ്റ്റെ​യി​ൻ താ​ൻ ചെ​യ​ർ​മാ​നാ​യു​ള്ള വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ ബി​സി​ന​സ് ജോ​ബ് കാ​ക്ക​സ് വ​ഴി വ്യ​വ​സാ​യം തു​ട​ങ്ങാ​നും, ജോ​ലി സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.

സം​ഘ​ട​ന​യു​ടെ സ്റ്റു​ഡ​ന്‍റ് ചാ​പ്റ്റ​ർ താ​ൻ പ​ഠി​ച്ച പെ​ർ​ഡ്യൂ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡി​സം​ബ​റി​ൽ തു​ട​ങ്ങു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ് അ​റി​യി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും ഡി​ന്ന​റി​നു​ശേ​ഷം പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.