മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു ആ​ഘോ​ഷ​ങ്ങ​ളു​മാ​യി "ഓം’
Tuesday, November 22, 2022 3:51 AM IST
സാ​ന്‍റി പ്ര​സാ​ദ്
ലോ​സ് ആ​ഞ്ച​ല​സ് : മ​ണ്ഡ​ല മ​ക​ര​വി​ള​ക്കു കാ​ല​ത്തു പ്ര​ത്യേ​ക പൂ​ജ​ക​ളും ഭ​ജ​ന​ക​ളു​മാ​യി കാ​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഓ​ർ​ഗ​നൈ​സ​ഷ​ൻ ഓ​ഫ് ഹി​ന്ദു മ​ല​യാ​ളീ​സ് (ഓം). ​ന​വം​ബ​ർ 12 ശ​നി​യാ​ഴ്ച തു​ട​ങ്ങി​യ പ്ര​ത്യ​ക പൂ​ജ​ക​ൾ ജ​നു​വ​രി പ​തി​ന​ഞ്ചി​നു മ​ക​ര​വി​ള​ക്കാ​ഘോ​ഷ​ത്തോ​ടെ സ​മാ​പി​ക്കും.

ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി കാ​ലി​ഫോ​ർ​ണി​യ​യ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ലാ സാം​സ്കാ​രി​ക അ​ധ്യാ​ത്മ​ക പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന ഓം ​നേ​ര​ത്തെ​യും മ​ണ്ഡ​ല​കാ​ല​ത്തു വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ​വ​ർ​ഷം മു​ത​ൽ സം​ഘ​ട​ന​യു​ടെ ബെ​ൽ ഫ്ള​ബെ​ൽ​ഫ്ള​വ​റി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലാ​ണ് പ്ര​ത്യേ​ക പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും ന​ട​ക്കു​ന്ന​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഏ​ക അ​യ്യ​പ്പ ക്ഷേ​ത്ര​മാ​ണ് ഇ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും വൈ​കി​ട്ട് നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കു​ന്ന പൂ​ജ​ക​ൾ​ക്കു​ശേ​ഷം അ​പ്പം അ​ര​വ​ണ തു​ട​ങ്ങി​യ പ്ര​സാ​ദ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധ്യാ​ത്മ​ക പ്ര​വ​ർ​ത്ത​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന ഓം ​ഡ​യ​റ​ക്ട​ർ ര​വി വെ​ള്ള​ത്തേ​രി അ​റി​യി​ച്ചു.

പ​ത്മ​നാ​ഭ അ​യ്യ​രു​ടെ​യും സു​രേ​ഷ് എ​ഞ്ചൂ​രി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പൂ​ജ​ക​ളി​ൽ പ​ങ്കെ​ടു​ത്തു മ​ണ്ഡ​ല​കാ​ല സാ​യൂ​ജ്യം നേ​ടാ​ൻ എ​ല്ലാ അ​യ്യ​പ്പ​ഭ​ക്ത​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ബാ​ഹു​ലേ​യ​ൻ, സെ​ക്ര​ട്ട​റി സു​നി​ൽ ര​വീ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ ര​മ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. പൂ​ജ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കു സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഓം ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ര​വി വെ​ള്ള​ത്തേ​രി 949-419-7115