കൊ​ള​റാ​ഡോ​യി​ലെ നി​ശാ​ക്ല​ബി​ൽ വെ​ടി​വ​യ്പ്; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, November 20, 2022 9:46 PM IST
ഡെ​ൻ​വ​ർ: യു​എ​സി​ലെ കൊ​ള​റാ​ഡോ സം​സ്ഥാ​ന​ത്തെ കൊ​ള​റാ​ഡോ സ്പ്രിം​ഗ്സ് ന​ഗ​ര​ത്തി​ൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളു​ടെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 18 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ക്ല​ബ് ക്യൂ​വി​ൽ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 11.57 ന് ​ആ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കൊ​ള​റാ​ഡോ സ്പ്രിം​ഗ്സ് ലെ​ഫ്റ്റ​ന​ന്‍റ് പ​മേ​ല കാ​സ്ട്രോ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​നു​ണ്ടാ​യ കാ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് അ​റി​വി​ല്ല. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.