ഷി​ക്കാ​ഗോ പോ​സ്റ്റ​ൽ മ​ല​യാ​ളി കു​ടും​ബ സം​ഗ​മം വ​ർ​ണാ​ഭ​മാ​യി
Sunday, November 20, 2022 9:19 PM IST
സ്റ്റീ​ഫ​ൻ ചൊ​ള്ളം​ന്പേ​ൽ
ഷി​ക്കാ​ഗോ: പോ​സ്റ്റ​ൽ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​സം​ഗ​മം ന​വം​ബ​ർ 13 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഡെ​സ്പ്ലെ​യി​ൻ​സി​ലു​ള്ള ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു . ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച കു​ടും​ബ​സം​ഗ​മം ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളെ എ​ങ്ങ​നെ ത​ര​ണം ചെ​യ്യാം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഫാ . ​ലി​ജോ ചെ​യ്ത പ്ര​സം​ഗം ഏ​റെ ഹൃ​ദ്യ​മാ​യി​രു​ന്നു . തു​ട​ർ​ന്ന് പോ​സ്റ്റ​ൽ സ​ർ​വീ​സ് റി​ട്ട​യ​ർ​മെ​ന്‍റു​കാ​രെ​യും സ​ർ​വീ​സി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും ആ​ദ​രി​ച്ചു. വി​വി​ധ ഓ​ഫീ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ പ​രി​ച​യ​പെ​ടു​ത്തി​യ​ശേ​ഷം കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ​ത​രം ഗെ​യി​മു​ക​ളും ന​ട​ത്ത​പ്പെ​ട്ടു. തു​ട​ർ​ന്ന് ജോ​ർ​ജ് പ​ണി​ക്ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള ന​ട​ത്ത​പ്പെ​ട്ടു. സ​ജി പൂ​ത്തൃ​ക്ക​യി​ൽ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി ആ​യി​രു​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ ആ​നീ​സ് സ​ണ്ണി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഷി​ക്കാ​ഗോ​യി​ലെ അ​ന​വ​ധി പോ​സ്റ്റ​ൽ കു​ടും​ബ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു .