ഷി​ക്കാ​ഗോ നാ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണ​ശ​ബ​ള​മാ​യി
Friday, October 7, 2022 6:35 AM IST
അ​നി​ൽ ആ​റന്മുള
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ഡെ​സ് പ്ലേ​ൻ​സി​ൽ ന​ട​ന്ന നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഷി​ക്കാ​ഗോ​യു​ടെ ഓ​ണാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി. പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദ് പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക​ഐ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജി.​കെ. പി​ള്ള മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ശ്രേ​യ മ​ഹേ​ഷി​ന്‍റെ പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ ഡോ. ​സു​നി​ത നാ​യ​ർ, ഉ​മാ​മ​ഹേ​ഷ്, മേ​ഘ്ന ജ​യ​രാ​ജ്, ഗൗ​രി ജ​യ​രാ​ജ്, ശ്രു​തി മ​ഹേ​ഷ്, മ​ഞ്ജു നാ​യ​ർ, ല​ക്ഷ്മി നാ​യ​ർ, സം​ഗീ​ത നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ അ​തി​മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

കെഎച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജി.​കെ. പി​ള്ള എ​ല്ലാ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​രു​ക​യും 2023 ന​വം​ബ​റി​ൽ ഹ്യൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന കെഎച്ച്എ​ൻ​എ ​കോ​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് പി​ള്ള ക​ഐ​ച്ച്എ​ൻ​എ ഹൂ​സ്റ്റ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​താ​യി ര​ഞ്ജി​ത് അ​റി​യി​ച്ചു. കെഎച്ച്എ​ൻ​എ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ്രൗ​ഢോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ​ത്. വേ​ൾ​ഡ് ഹി​ന്ദു പാ​ർ​ല​മെ​ന്‍റ് ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ നാ​യ​ർ (ന്യൂ​ജേ​ഴ്സി) മു​ൻ ക​ഐ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ പി​ള്ള, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ശ​ൻ നാ​യ​ർ, ച​ന്ദ്ര​ൻ പി​ള്ള, എ​ന്നി​വ​രും ആ​ഘോ​ഷ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ർ​ന്ന് ന​ട​ന്ന ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ നൃ​ത്ത​ങ്ങ​ളും സം​ഗീ​ത ആ​ലാ​പ​ന​ങ്ങ​ളും കൊ​ണ്ട് ഓ​ണാ​ഘോ​ഷം കാ​ണി​ക​ളു​ടെ മ​ന​സി​ന് കു​ളി​ർ​മ​യേ​കി. ത​നി കേ​ര​ളീ​യ രീ​തി​യി​ൽ സ്വാ​ദി​ഷ്ട​മാ​യ ഓ​ണ​സ​ദ്യ​യും ന​ട​ത്ത​പ്പെ​ട്ടു.