ഗാ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​വും പാ​ർ​ക്ക് ശു​ചീ​ക​ര​ണ​വും
Wednesday, October 5, 2022 10:36 PM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഓ​സ്റ്റി​ൻ (ടെ​ക്സ​സ്): ഗ്രേ​റ്റ​ർ ഓ​സ്റ്റി​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഗാ​മ) യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​വും പാ​ർ​ക്ക് ശു​ചീ​ക​ര​ണ​വും ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഓ​സ്റ്റി​നി​ലെ ബ്ര​ഷീ ക്രീ​ക്ക് ലേ​ക്ക് പാ​ർ​ക്കി​ൽ ന​ട​ന്നു.

ഗാ​മ യൂ​ത്ത് ഗ്രൂ​പ്പ് -2022 ’അ​ഡോ​പ്ട് എ ​പാ​ർ​ക്കി​ന്‍റെ’ മൂ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ന​ട​ന്ന ച​ട​ങ്ങി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ എ​ഴു​പ​തി​ൽ​പ​രം ആ​ൾ​ക്കാ​ർ പ​ങ്കെ​ടു​ത്തു. ഗാ​മ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ക​ർ​മ്മ​ച​ന്ദ്ര​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഗാ​ന്ധി​ജ​യ​ന്തി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യും കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു.

ഗാ​ന്ധി ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ ശ്രേ​യ ശ്രീ​കാ​ന്തും ഗൗ​രി പി​ള്ള​യും ഒ​ന്നാം സ്ഥാ​ന​വും, ന​ന്ദ​ന ര​മ നാ​യ​ർ, ജോ​ണ്‍ വ​ടു​കും​ചേ​രി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഗാ​മ ഭാ​ര​വാ​ഹി​ക​ൾ നി​ർ​വ​ഹി​ച്ചു. ഗാ​മ യൂ​ത്ത് ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ അ​നു​രാ​ഗ് പി​ള്ള, രാ​ഹു​ൽ സു​രേ​ഷ്, ഗൗ​തം പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ര​ഷീ ക്രീ​ക്ക് പാ​ർ​ക്കും അ​നു​ബ​ന്ധ ന​ട​പ്പാ​ത​ക​ളും വൃ​ത്തി​യാ​ക്കി.

പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ൽ സ​മൂ​ഹ​ത്തി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ന​മ്മു​ടെ യു​വ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കാ​വാ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ​യേ​റെ പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്. ര​ണ്ടാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന ഓ​സ്റ്റി​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു വേ​ണ്ടി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​കാ​യി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഓ​സ്റ്റി​നി​ലെ ഏ​ക മ​ല​യാ​ളീ അ​സോ​സി​യേ​ഷ​നാ​യ ഗാ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന​ത്.