കെസിവൈഎല്‍എന്‍സി വാര്‍ഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു
Monday, October 3, 2022 11:54 AM IST
വിവന്‍ ഓണശേരില്‍
സാന്‍ഹൊസെ: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (കെസിവൈഎല്‍എന്‍സി) വാര്‍ഷിക സമ്മേളനവും തെരഞ്ഞെടുപ്പും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരിഷ് ഹാളില്‍ നടന്നു.

പ്രസിഡന്റായി ജോസഫ് പുതിയടം, വൈസ് പ്രസിഡന്റായി മായ കാരത്തുരുത്തേല്‍, ജനറല്‍ സെക്രട്ടറിയായി ജെനീസ കല്ലുപുരക്കല്‍, ട്രഷററായി ഓസ്റ്റിന്‍ വട്ടമറ്റത്തില്‍, ജോയിന്റ് സെക്രട്ടറിയായി സാറ വേലുകിഴക്കേതില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പ് നടത്തിയത് ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ഇലക്ഷന്‍ കമ്മീഷണര്‍മാരായ ഷിബി പുതുശ്ശേരിലും വിവിന്‍ ഓണശ്ശേരിലും ആണ്.