ഫി​ല​ഡെ​ൽ​ഫി​യ ക്നാ​നാ​യ മി​ഷ​ൻ തി​രു​ന്നാ​ൾ 8, 9 തീ​യ​തി​ക​ളി​ൽ
Sunday, October 2, 2022 12:19 AM IST
ജോ​യി​ച്ച​ൻ പു​തു​കു​ളം
ന്യൂ​ജേ​ഴ്സി: ഫി​ല​ഡെ​ൽ​ഫി​യ സെ​ന്‍റ് ജോ​ണ്‍ ന്യൂ​മാ​ൻ ക്നാ​നാ​യ മി​ഷ​ൻ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി. ​ജോ​ണ്‍ ന്യൂ​മാ​ന്‍റെ​യും കൊ​ന്ത പ​ത്ത് ആ​ച​ര​ണ​വും ഒ​ക്ടോ​ബ​ർ 8, 9 തീ​യ​തി​ക​ളി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്ത​പ്പെ​ടും.

8 ശ​നി​യാ​ഴ്ച 5 ന് ​വി.​കു​ർ​ബാ​ന​യും മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​വും മി​ഷ​ൻ കാ​ർ​ണി​വ​ലും ന​ട​ത്ത​പ്പെ​ടും. തി​രു​നാ​ൾ ദി​വ​സ​മാ​യ ഞാ​യ​ർ വൈ​കു​ന്നേ​രം 4.30ന് ​വി. കു​ർ​ബാ​ന​യും ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും, നേ​ർ​ച്ച​യും സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ ​തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് ജോ​സ​ഫ്, ആ​ദ്മ ഇ​ല്ലി​ക്ക​ൽ, ഡോ​ണ്‍, ആ​ൻ വ​യ​ലി​ൽ, റ്റോം, ​റി​നി മ​ങ്ങാ​ട്ടു​തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്. വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.