വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി
Saturday, October 1, 2022 12:43 AM IST
എ.​സി. ജോ​ർ​ജ്
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള, സി​യ​ന്നാ പ്ലാ​ൻ​റ്റേ​ഷ​ൻ, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, സെ​പ്റ്റം​ബ​ർ 24നു ​അ​പ്നാ​ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. ക​മ്മ്യൂ​ണി​റ്റി നി​വാ​സി​ക​ളു​ടെ കേ​ര​ള ത​നി​മ​യാ​ർ​ന്ന ഓ​ണാ​ഘോ​ഷം അ​ത്യ​ന്തം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി.

പ​ര​ന്പ​രാ​ഗ​ത കേ​ര​ളീ​യ ഓ​ണ​ക്കാ​ല വ​സ്ത്ര​ധാ​രി​ക​ളാ​യി എ​ത്തി​യ വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി സ​മൂ​ഹ നി​വാ​സി​ക​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഘോ​ഷ​ത്തി​നും ആ​മോ​ദ​ത്തി​നും ത​രം​ഗ​മാ​ല​ക​ൾ ത​ന്നെ സൃ​ഷ്ടി​ച്ചു. വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി മ​ങ്ക​മാ​ർ അ​ധി​ക​മ​നീ​യ​മാ​യി തീ​ർ​ത്ത പൂ​ക്ക​ള​ത്തി​നു ചു​റ്റും, ഓ​ണ​ത്തു​ന്പി​ക​ളേ​യും പൂ​ന്പാ​റ്റ​ക​ളെ​യും പോ​ലെ മ​ല​യാ​ളി പൈ​ത​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ ഓ​ടി ക​ളി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ലെ​ങ്ങോ ഓ​ണ​ക്കാ​ല​ത്തു മു​റ്റ​ത്ത് തീ​ർ​ത്ത പൂ​ക്ക​ള​ത്തി​നു ചു​റ്റും ബാ​ലി​കാ ബാ​ല·ാ​ർ വ​ട്ട​മി​ട്ട് ആ​ർ​ത്തു​ല്ല​സി​ക്കു​ന്ന ഒ​രു പ്ര​തീ​തി​യാ​ണു​ണ്ടാ​യ​ത്.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും കേ​ര​ളീ​യ​രു​ടെ ഓ​ണം എ​ന്ന മ​ഹോ​ത്സ​വ​ത്തെ പ​റ്റി ത​ന​താ​യ ശൈ​ലി​യി​ൽ ല​ഖു പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ഓ​ണ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള ക​ഥ​ക​ളും ഐ​തി​ഹ്യ​ങ്ങ​ളും അ​വ​ർ പ​ങ്കു​വ​ച്ചു. മാ​വേ​ലി​ത്ത​ന്പു​രാ​ൻ നാ​ടു​വാ​ണ ആ ​സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തെ അ​വ​ർ അ​നു​സ്മ​രി​ച്ചു. തു​ട​ർ​ന്ന​ങ്ങോ​ട്ട് വൈ​വി​ധ്യ​മേ​റി​യ ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​രോ​ന്നാ​യി ആ​സ്വാ​ദ​ക​രു​ടെ കൈ​യ​ടി​ക​ളും ഹ​ർ​ഷാ​ര​വ​ങ്ങ​ളു​മാ​യി അ​ര​ങ്ങേ​റി. ഓ​ണ​ക്കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന നാ​ട​ൻ​പാ​ട്ടു​ക​ൾ വ​ഞ്ചി​പ്പാ​ട്ടു​ക​ൾ കൊ​യ്ത്തു​പാ​ട്ടു​ക​ൾ ചു​വ​ടു​വ​യ്പ്പു​ക​ൾ എ​ല്ലാം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി.

കു​ട്ട​നാ​ട​ൻ...​പു​ഞ്ച​യി​ലെ... എ​ന്നു തു​ട​ങ്ങു​ന്ന വ​ള്ളം​ക​ളി ഗാ​നാ​ലാ​പ​ന​ത്തോ​ടെ ചു​റ്റും വെ​ള്ളം നി​റ​ഞ്ഞ വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി നി​വാ​സി​ക​ളും വ​ള്ളം തു​ഴ​യു​ന്ന ശ​രീ​ര​ലാ​സ്യ​ആം​ഗ്യ ഭാ​വ​ങ്ങ​ളോ​ടെ താ​ളം പി​ടി​ച്ചും പാ​ടി​യും സ​ദ​സും അ​ര​ങ്ങും കൊ​ഴു​പ്പി​ച്ചു. ചെ​ണ്ട​മേ​ളം അ​തീ​വ ഹൃ​ദ്യ​മാ​യി​രു​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ വാ​ഴ​യി​ല​യി​ൽ ത​ന്നെ വി​ള​ന്പി.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ബി​നു സ​ഖ​റി​യാ, മ​നോ​ജ് മാ​ത്യു, ജോ​ഷി ചാ​ലി​ശേ​രി, ഡൈ​ജു മു​ട്ട​ത്ത്, തോ​മ​സ് വ​ർ​ഗീ​സ്, ജോ​സ് മാ​ത്യു, ജോ​ജി മാ​ത്യു, ജോ ​തോ​മ​സ്, ജൂ​ലി തോ​മ​സ്, ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, ഷീ​ബ ജേ​ക്ക​ബ്, ഷി​ബു ജോ​ണ്‍, ജോ​ബി​ൻ​സ് ജോ​സ​ഫ്, മാ​ത്യൂ​സ് വ​ർ​ഗീ​സ്, ല​താ മാ​ത്യു​സ്, ചി​ക്കാ​ഗോ ജോ​ണ്‍, ബി​ജി​നോ​സ് പാ​ലാ​രി​വ​ട്ടം, ജോ​ണ്‍ എ​ബ്ര​ഹാം, ജോ ​തോ​മ​സ്, വി​ജ​യ​ൻ ത​ല​പ്പ​ള്ളി, ഫി​ലി​പ്പ് കൂ​വ​ക്കാ​ട്,ബി​നു മേ​നാം​പ​റ​ന്പി​ൽ, സൈ​മ​ണ്‍ ചെ​റു​ക​ര, സു​രേ​ഷ് കു​മാ​ർ, സോ​ണി സൈ​മ​ണ്‍, എ​ബ്ര​ഹാം കു​ര്യാ​ക്കോ​സ്, വി​നോ​ദ് തോ​മ​സ്, എ. ​സി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ വാ​ട്ട​ർ​ഫോ​ർ​ഡ് നി​വാ​സി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ​ര്യാ​വ​സാ​ന​മാ​യി.