മാ​ർ ജോ​യി ആ​ല​പ്പാ​ട്ടി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്
Thursday, September 22, 2022 11:46 PM IST
ജോ​ർ​ജ് അ​ന്പാ​ട്ട്
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​നാ​യ മാ​ർ ജോ​യി ആ​ലാ​പ്പാ​ട്ടി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ന്‍റെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 1 ശ​നി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ക്കും. രാ​വി​ലെ 9ന് ​മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യും മ​റ്റു മെ​ത്രാന്മാ​രും വൈ​ദി​ക​രും അ​ൾ​ത്താ​ര ശു​ഷ്രൂ​ഷി​ക​ളും മാ​ർ​തോ​മ ശ്ലീ​ഹാ ക​ത്തീ​ഡ്ര​ലി​ന്‍റെ പാ​രി​ഷ് ഹാ​ളി​ൽ നി​ന്ന് പ്ര​ദ​ക്ഷി​ണ​മാ​യി ദേ​വ​ലാ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

പാ​രി​ഷ് ഹാ​ളി​ൽ നി​ന്ന് കു​രി​ശി​ൻ​തൊ​ട്ടി ചു​റ്റി ദേ​വ​ലാ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​തി​നാ​റോ​ളം മെ​ത്രാ·ാ​രും നൂ​റി​ല​ധി​കം വൈ​ദി​ക​രും പ​ങ്കെ​ടു​ക്കും. സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​ൽ പ​താ​ക​യേ​ന്തി ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി അ​ണി​നി​ര​ക്കും. തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നേ​തൃ​ത്വം ന​ൽ​കും. ശാ​ലോം ടി​വി​യി​ൽ ച​ട​ങ്ങു​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​വും ഉ​ണ്ടാ​വും.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഉ​ച്ച​ഭ​ക്ഷ​ണ​വും തു​ട​ർ​ന്ന് പൊ​തു​യോ​ഗ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മ​റ്റി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി, ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ എ​ന്നി​വ​ർ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി മു​ൻ​പി​ൽ ത​ന്നെ​യു​ണ്ട്. ക​മ്മ​റ്റി​ക​ളെ​യെ​ല്ലാം എ​കോ​പി​പ്പി​ച്ച് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ ജോ​സ് ചാ​മാ​ക്കാ​ല​യും യൂ​ത്ത് കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ബ്ര​യ​ൻ കു​ഞ്ചെ​റി​യാ​യും, ഡീ​ന പു​ത്ത​ൻ​പു​ര​ക്ക​ലും ചേ​ർ​ന്നാ​ണ്. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന ദി​ന​ത്തി​നാ​യി ആ​കാം​ക്ഷാ​പൂ​ർ​വം കാ​ത്തി​രി​ക്കു​ക​യാ​ണ് ഷിക്കാ​ഗോ​യി​ലെ സി​റോ മ​ല​ബാ​ർ വി​ശ്വാ​സി സ​മൂ​ഹം.