ഫ്ളോ​റ​ൽ പാ​ർ​ക്ക് ഇ​ന്ത്യ​ൻ മെ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യു​ടെ 75-മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, August 18, 2022 3:28 AM IST
മാ​ത്യു​ക്കു​ട്ടി ഈ​ശോ
ന്യൂ​യോ​ർ​ക്ക്: ഫ്ളോ​റ​ൽ പാ​ർ​ക്ക് - ബെ​ല്ലെ​റോ​സ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ (എ​ആ​ക​ങ​അ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 75-മ​ത് സ്വാ​ത​ന്ത്ര്യ ദി​നം വ​ള​രെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ബ​ല്ലെ​റോ​സി​ലു​ള്ള സെ​ന്‍റ് ഗ്രി​ഗോ​റി​യ​ൻ പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മെ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഫ്ളോ​റ​ൽ പാ​ർ​ക്ക് ഭാ​ഗ​ത്തു ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​രേ​ഡു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ കോ​വി​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഇ​ക്കൊ​ല്ലം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ഓ​ഗ​സ്റ്റ് 14 ഞാ​യ​റാ​ഴ്ച ഉ​ച്ച്ക്കു 2ന് ​ബ​ല്ലെ​റോ​സി​ലു​ള്ള ഗ്രി​ഗോ​റി​യ​ൻ​സ് ഹാ​ളി​നു വെ​ളി​യി​ൽ ന​ട​ത്തി​യ മി​നി പ​രേ​ഡി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രും പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ (ച​ഥ​ജ​ഉ) ഓ​ഫീ​സ​ർ​മാ​രു​ടെ മാ​ർ​ച്ച് പാ​സ്റ്റോ​ടു​കൂ​ടി ഹാ​ളി​നു​ള്ളി​ൽ എ​ല്ലാ​വ​രും പ്ര​വേ​ശി​ച്ച​തി​ന് ശേ​ഷം മെ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ചു​മ​ത​ല​ക്കാ​രു​ടെ​യും ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലെ​റ്റ് പ്ര​തി​നി​ധി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങു ന​ട​ന്നു. കോ​ണ്‍​ഗ്ര​സ് വു​മ​ണ്‍ ഗ്രെ​യ്സ് മെം​ഗ്, ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ​മാ​ർ, അ​സം​ബ്ലി അം​ഗ​ങ്ങ​ൾ, ഹെം​സ്റ്റ​ഡ് ടൗ​ണ്‍ സൂ​പ്പ​ർ​വൈ​സ​ർ, ഹെം​സ്റ്റ​ഡ് ജ​ഡ്ജ്, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രാ​യ പ​ല വ്യ​ക്തി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ മി​ലി​റ്റ​റി സേ​വ​നം ന​ട​ത്തി​യ നേ​ഴ്സ്മാ​രെ അ​സ്‌​സം​ബ്ളി​മാ​ൻ ഡേ​വി​ഡ് വി​പ്രി​ൻ പ്ര​ശം​സാ​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ സു​ബാ​ഷ് ക​പാ​ഡി​യ, പ്ര​സി​ഡ​ൻ​റ് ഹേ​മ​ന്ത് ഷാ, ​വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ശി തോ​മ​സ്, സെ​ക്ര​ട്ട​റി മേ​രി ഫി​ലി​പ്പ്, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ വ​ർ​ഗീ​സ് ഡെ​ൻ​സി​ൽ ജോ​ർ​ജ്, വി. ​എം. ചാ​ക്കോ, ജേ​സ​ണ്‍ ജോ​സ​ഫ്, ദി​ലീ​പ് ചൗ​ഹാ​ൻ, മാ​ത്യു തോ​മ​സ്, ആ​ശാ മാ​ന്പ​ള്ളി, ഉ​ജ്ജ്വ​ല ഷാ ​തു​ട​ങ്ങി​യ​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

2022 -ലെ ​മി​സ് ഇ​ന്ത്യ ന്യൂ​യോ​ർ​ക്ക് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി​യാ​യ മീ​ര മാ​ത്യു, 2022 -ലെ ​മി​സിി​സ് ബ്യൂ​ട്ടി​ഫു​ൾ സ്മൈ​ൽ ഇ​ന്ത്യ വേ​ൾ​ഡ്-​വൈ​ഡ് മി​സ​സ് ശി​ൽ​പ അ​ജി​ത്, സ്പോ​ർ​ട്സ് താ​ര​വും സി​നി​മാ ന​ടി​യും ടി.​വി. സ്റ്റാ​റു​മാ​യ പ്രാ​ച്ചി ടെ​ഹ്ലാ​ൻ എ​ന്നി​വ​ർ ഗ്രാ​ൻ​ഡ് മാ​ർ​ഷ​ൽ​മാ​രാ​യി പ​രേ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് ച​ട​ങ്ങി​ന് പ​കി​ട്ടേ​കി. കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ചെ​ണ്ട ടീ​മി​ന്‍റെ ചെ​ണ്ട​മേ​ളം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം താ​ള​മേ​ള​ങ്ങ​ളു​ടെ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വ​ജ്ര ജൂ​ബി​ലി​യു​ടെ ആ​വേ​ശം പ​ങ്കു വ​ച്ച് എ​ല്ലാ ഇ​ന്ത്യാ​ക്കാ​രും ചേ​ർ​ന്ന് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം കൊ​ഴു​പ്പി​ച്ച​പ്പോ​ൾ പ്രാ​ദേ​ശി​ക​രാ​യ മ​റ്റു പ​ല രാ​ജ്യ​ക്കാ​രും ആ ​സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും ബി​സി​ന​സു​കാ​രും ആ​ഘോ​ഷ​ങ്ങ​ളി​ൽ സ്പോ​ണ്‍​സ​ർ മാ​രാ​യി പി​ന്തു​ണ​ച്ചു.