ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് പി​ക്നി​ക് ഓ​ഗ​സ്റ്റ് 20ന്
Thursday, August 18, 2022 3:14 AM IST
പോ​ൾ ഡി. ​പ​ന​യ്ക്ക​ൽ
ന്യൂ​യോ​ർ​ക്ക്: സാ​മു​ദാ​യി​ക ആ​രോ​ഗ്യ​ത്തി​നും സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തി​നും പ്രൊ​ഫ​ഷ​ണ​ൽ ഉ​ന്ന​മ​ന​ത്തി​നും വ്യാ​പൃ​ത​മാ​യ സേ​വ​ന​ത്തി​നി​ട​യ്ക്കു മാ​ന​സീ​കോ​ല്ലാ​സ​ത്തി​നും ഉ​ണ​ർ​വി​നും മാ​ന​സി​കോ​ർ​ജ്ജ​ത്തി​നും അ​വ​സ​രം ഒ​രു​ക്കി ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് (ഐ​നാ​നി) സ​മ്മ​ർ പി​ക്നി​ക് ന​ട​ത്തു​ന്നു. ഓ​ഗ​സ്റ്റ് 20 ശ​നി​യാ​ഴ്ച ബെ​യ​ർ മൗ​ണ്ട​ൻ സ്റ്റേ​റ്റ് പാ​ർ​ക്കി​ൽ പ​ത്തു മു​ത​ൽ മൂ​ന്നു വ​രെ​യാ​ണ് പി​ക്നി​ക് ന​ട​ക്കു​ക.

വി​ശാ​ല​മാ​യ ക​ളി​സ്ഥ​ല​വും സു​ല​ഭ​മാ​യ മ​ര​ത്ത​ണ​ലു​ക​ളും സ്വി​മ്മിം​ഗ് പൂ​ളും ന​ട​പ്പാ​ത​ക​ളും ചൂ​ണ്ട​യി​ടു​വാ​ൻ പ​റ്റി​യ ന​ദി​യും ത​ടാ​ക​വും മ്യൂ​സി​യ​വും മ​റ്റും ബെ​യ​ർ മൗ​ണ്ട​ൻ പാ​ർ​ക്കി​നെ അ​തു​ല്യ​മാ​യ പി​ക്നി​ക് സ്ഥ​ലം ആ​ക്കു​ന്നു.

എ​ല്ലാ ന​ഴ്സു​മാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യ പ്ര​വേ​ശ​നം ഐ​നാ​നി നേ​തൃ​ത്വം സ്വാ​ഗ​ത​പൂ​ർ​വ്വം ന​ൽ​കു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ന്നാ ജോ​ർ​ജ് (6467326143), വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സോ​ളി​മോ​ൾ കു​രു​വി​ള (9143092507), സെ​ക്ര​ട്ട​റി ജെ​സ്‌​സി ജെ​യിം​സ് (5166032024), ജോ. ​സെ​ക്ര​ട്ട​റി ഡോ​ള​മ്മ പ​ണി​ക്ക​ർ (3475348592), ട്രെ​ഷ​റ​ർ ലൈ​സി അ​ല​ക്സ് (8453006339), ജോ. ​ട്ര​ഷ​റ​ർ ഏ​ലി​യാ​മ്മ മാ​ത്യു (7183098615).