സാ​ൻ​ഫ്രാ​ൻ​സി​സ്കോ ഒ​ഐ​സി​സ യു​എ​സ്എ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഓ​ഗ​സ്റ്റ് 14ന്
Thursday, August 11, 2022 9:09 PM IST
പി.​പി. ചെ​റി​യാ​ൻ
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി യൂ​എ​സ്എ) യു​എ​സ്എ സാ​ൻ​ഫ്രാ​ൻ​സി​സ്കോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.

ഓ​ഗ​സ്റ്റ് 14നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രീ​ൻ​വാ​ലി ലൈ​ൻ മ​ന്‍റി​ക്ക​യി​ലാ​ണ് (ഏൃ​ല​ലി ഢ​മ​ഹ​ഹ​ല്യ ഘ​മി​ല, ങ​മി​ലേ​ര​മ ഇ​അ 95336) ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ പ​താ​ക​യും ഉ​യ​ർ​ത്തും.

സ​മ്മേ​ള​ത്തി​നു​ശേ​ഷം ചാ​പ്റ്റ​റി​ന്‍റെ പ്ര​ഥ​മ പ്ര​വ​ർ​ത്ത​ക സ​മി​തി​യോ​ഗ​വും പ്ര​വ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ക്കും. അ​ടു​ത്ത​യി​ടെ പ്ര​ഖ്യാ​പി​ച്ച സാ​ൻ​ഫ്രാ​ൻ​സി​സ്കോ ചാ​പ്റ്റ​ർ ന​ട​പ്പാ​ക്കു​വാ​ൻ പോ​കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച​യും ന​ട​ക്കും.

ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ​യി​ൽ നി​ന്നു​ള്ള നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ചെ​ക്കോ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ, മീ​ഡി​യ ആ​ൻ​ഡ് സൈ​ബ​ർ വിം​ഗ് ചെ​യ​ർ​മാ​ൻ ടോം ​ത​ര​ക​ൻ, വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ സെ​ക്ര​ട്ട​റി സ​ജി ചെ​ന്നോ​ത്ത് തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​റി​യി​ക്കും.

സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ ദേ​ശ​സ്നേ​ഹി​ക​ളും ഈ ​സ്വാ​ത​ന്ത്ര്യ ദി​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ഏ​വ​രെ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ചാ​പ്റ്റ​റി​ന്‍റെ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക്കു​വേ​ണ്ടി ഒ​ഐ​സി​സി യു​എ​സ്എ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യ്ക്കു​വേ​ണ്ടി ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, ട്ര​ഷ​റ​ർ സ​ന്തോ​ഷ് എ​ബ്ര​ഹാം വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് ഒൗ​സോ, പ്ര​സി​ഡ​ണ്ട് ഈ​ശോ സാം ​ഉ​മ്മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു, ട്ര​ഷ​റ​ർ ജെ​നു മാ​ത്യു തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

അ​നി​ൽ ജോ​സ​ഫ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്) - 209 624 6555
ജോ​മോ​ൻ ജോ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) - 209 312 3388
സ​ജി ജോ​ർ​ജ് (ട്ര​ഷ​റ​ർ) - 209 679 5963