മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി
Wednesday, August 10, 2022 9:05 PM IST
സു​മോ​ദ് നെ​ല്ലി​ക്കാ​ല
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ കൗ​മാ​ര​ക്കാ​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ട്ടു. രാ​വി​ലെ 7.30 മൗ​ന​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജീ​വി​ത​ത്തെ പോ​സി​റ്റീ​വ് ആ​യി സ​മീ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പ​ട​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. പ്രൊ​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്ക​റാ​യ ദി​വ്യ ഗീ​ത് ടോ​ക്സി​ക് റി​ലേ​ഷ​ൻ​ഷി​പ്സ് എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

കൗ​മാ​ര​ക്കാ​രി​ൽ മാ​ന​സി​കാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സോ​ഷ്യ​ൽ സ്കി​ൽ​സ് ട്രെ​യ്ന​ർ എ​ന്ന നി​ല​യി​ൽ ദി​വ്യ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. അ​റി​യ​പ്പെ​ടു​ന്ന ഒ​രു എ​ഴു​ത്തു​കാ​രി കൂ​ടി ആ​ണ് ദി​വ്യ. ശ്രീ​വി​ദ്യ ശ്രീ​നി​വാ​സ​ന്‍റെ മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ച്ച് വ്യ​ത്യ​സ്ത​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ ജീ​വി​ക്കു​ന്ന ശ്രീ​വി​ദ്യ അ​ദ്ധ്യാ​പി​ക, സം​രം​ഭ​ക, പൊ​തു​പ്ര​വ​ർ​ത്ത​ക തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. വി​ഷ​യാ​വ​ത​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന ചോ​ദ്യോ​ത്ത​ര​വേ​ള​യും ച​ർ​ച്ച​യും യൂ​വാ​ക്ക​ൾ​ക്കും, മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ വി​ജ്ഞാ​ന​പ്ര​ദ​വും, ഉ​ത്തേ​ജ​ന​വും, ഉ​ണ​ർ​വും ഉ​ള​വാ​ക്കു​ന്ന​താ​യി​രു​ന്നു. ഫൊ​ക്കാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജോ​സ​ഫ് കു​രി​യാ​പ്പു​റം ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഫൊ​ക്കാ​ന പ്രോ​ഗ്രാം കൊ​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ങ്ക​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ സ​രൂ​പാ അ​നി​ൽ ആ​യി​രു​ന്നു അ​വ​താ​രി​ക. ട്ര​ഷ​റ​ർ എ​ബ്ര​ഹാം ക​ള​ത്തി​ലി​ന്‍റെ ന​ന്ദി പ്ര​സം​ഗ​ത്തി​ലൂ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.