മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​ള്ള തോ​ക്കു​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി നി​രോ​ധി​ക്ക​ണം: ക​മ​ല ഹാ​രി​സ്
Thursday, July 7, 2022 5:16 AM IST
പി .പി. ചെ​റി​യാ​ൻ
ഹൈ​ലാ​ൻ​ഡ് പാ​ർ​ക്ക് (ഷി​ക്കാ​ഗോ): ഷി​ക്കാ​ഗോ​യി​ലെ ഐ​ലാ​ൻ​ഡ് പാ​ർ​ക്കി​ൽ ജൂ​ലൈ നാ​ലി​ന് ന​ട​ന്ന കൂ​ട്ട​വെ​ടി​വ​യ്പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് കാ​ര്യ​ക്ഷ​മ​മാ​യ തോ​ക്കു സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യും, രാ​ജ്യ​വ്യാ​പ​ക​മാ​യി മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​ള്ള ആ​യു​ധ​ങ്ങ​ളു​ടെ വി​ൽ​പ​ന നി​രോ​ധി​ക്കു​ക​യും വേ​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സ്.

ജൂ​ലൈ അ​ഞ്ചി​ന് മെ​ക്കോ​ർ​മി​ക്ക് പ്ലേ​സി​ൽ ഒ​ത്തു ചേ​ർ​ന്നു ആ​യി​ര​ക​ണ​ക്കി​നു അ​ധ്യാ​പ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് ക​മ​ലാ ഹാ​രി​സ് ത​ന്‍റെ അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തെ അ​വ​ർ അ​പ​ല​പി​ക്കു​ക​യും ചെ​യ്തു. തോ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തു വ​ള​ർ​ന്നു വ​രു​ന്ന അ​ക്ര​മ​ങ്ങ​ളെ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ക​യോ പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ന്ധ​ജൂ​ലൈ നാ​ലി​ന് എ​ല്ലാ​വ​രും ഒ​ത്തു​ചേ​ർ​ന്ന് രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തി​നു​പ​ക​രം സ​മൂ​ഹം നേ​രി​ട്ട​തു ദുഃ​ഖ​ക​ര​മാ​യ, ഏ​ഴു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കൂ​ട്ട വെ​ടി​വ​യ്പ്പാ​ണ്. ന​മ്മു​ടെ സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട ചു​മ​ത​ല ന​മ്മി​ൽ ത​ന്നെ നി​ക്ഷി​പ്ത​മാ​ണ്. ഓ​രോ കൂ​ട്ട​വെ​ടി​വ​യ്പ്പി​നു ശേ​ഷ​വും സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന, പ്രി​യ​പ്പെ​ട്ട​വ​രു​ടെ ദേ​ഹ​വി​യോ​ഗം മ​നു​ഷ്യ മ​ന​സി​നെ മു​റി​പ്പെ​ടു​ത്തു​ന്നു’ ക​മ​ലാ ഹാ​രി​സ് പ​റ​ഞ്ഞു.

ഫ​ല​പ്ര​ദ​മാ​യ തോ​ക്കു നി​യ​ന്ത്ര​ണ​നി​യ​മം ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. 21 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ തോ​ക്കു​വാ​ങ്ങു​ന്നു​വെ​ങ്കി​ൽ ക​ർ​ശ​ന ബാ​ക്ക് ഗ്രൗ​ണ്ട് ചെ​ക്ക് ന​ട​ത്ത​ണ​മെ​ന്ന​തു വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു. സ​മൂ​ഹ​ത്തി​നു ഭീ​ഷി​ണി​യു​യ​ർ​ത്തു​ന്നു​വെ​ന്ന് കാ​ണു​ന്ന​വ​രി​ൽ നി​ന്നും തോ​ക്ക് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.