ഫോമാ ഗ്ലോബൽ കൺവൻഷൻ: ജോയ് കൂടാലി ക്യാപ്പിറ്റൽ റീജിയൺ കോഓർഡിനേറ്റർ
Saturday, July 2, 2022 8:18 AM IST
ന്യൂയോർക്ക്: മെക്സിക്കോയിലേ കാൻകൂനിൽ സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ നടക്കുന്ന ഫോമാ ഗ്ലോബൽ കൺവൻഷന്‍റെ ക്യാപ്പിറ്റൽ റീജിയൺ കോഓർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർവിപി തോസ് ജോസും നാഷണൽ കമ്മിറ്റി അംഗങ്ങളായ അനിൽ നായർ, മധുസൂദനൻ നമ്പ്യാർ എന്നിവർ അറിയിച്ചു.

ഫോമയുടെയും കൈരളി ഓഫ് ബാൾട്ടിമോറിന്‍റെയും സജീവ പ്രവർത്തകനായ ജോയ് കൂടാലി,
കൈരളി ഓഫ് ബാൾട്ടിമോർ മുൻകാല പ്രസിഡന്‍റ്, സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫോമ 2018-20 കാലഘട്ടത്തിലെ ക്യാപ്പിറ്റൽ റീജിയൺ ആർവിപി കൂടിയായിരുന്നു. ക്യാപിറ്റൽ റീജിയണിൽ നിന്നുള്ള റജിസ്ട്രേഷനുകൾ കോഓർഡിനേറ്റ് ചെയ്യുക, ആർവിപിയും നാഷണൽ കമ്മിറ്റി അംഗങ്ങളും ചേർന്ന് ക്യാപിറ്റൽ റീജിയണിൽ നിന്നും വരുന്നവർക്ക് വേണ്ടുന്ന മാർഗ നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് കോഓർഡിനേറ്ററുടെ പ്രധാന ചുമതല.

ക്യാപ്പിറ്റൽ റീജിയണിൽ നിന്നുള്ള നിരവധി കുടുംബാംഗങ്ങൾ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കലോത്സവം, നാടകമേള, താരനിശ തുടങ്ങിയ വിവിധയിനം കലാപരിപാടികൾ കൺവൻഷന്‍റെ ഭാഗമായിരിക്കും. തോമസ് ഓലിയാംകുന്നേലാണ് ക്യാപിറ്റൽ റീജിയന്‍റെ ചാർജ് വഹിക്കുന്ന കൺവൻഷൻ കോ-ചെയർ.

കൺവൻഷനിലേക്ക് ദിനംപ്രതി കൂടുതൽ ആളുകൾ റജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു.

കൺവൻഷന് റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫോമാ വെബ്സൈറ്റ് സന്ദർശിക്കുക. fomaa.org