ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
Friday, July 1, 2022 10:38 AM IST
ബെന്നി കുര്യൻ
ന്യു യോർക്ക്: ഫൊക്കാനയുടെ 2020, 2022 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ കൺവൻഷൻ ഇല്ലാതിരുന്നതിനാൽ അന്നത്തെ അവാർഡും ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. അതിനാലാണ് രണ്ട് അവാർഡുകൾ. ഫൊക്കാനയുടെ 2020, 2022 വർഷങ്ങളിലെ അവാർഡുകളിൽ ഓരോ വിഭാഗത്തിനും ഓരോ അവാർഡുകൾ വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സമഗ്ര സംഭാവനക്ക് പ്രശസ്ത സഹിത്യകാരൻ ജോൺ മാത്യു (ഹ്യൂസ്റ്റൺ) തെരഞ്ഞെടുക്കപ്പെട്ടു. നോവലിനുള്ള ഫൊക്കാന ലളിതാംബിക അന്തർജ്ജനം പുരസ്‌കാരം നിർമ്മലയുടെ മഞ്ഞിൽ ഒരുവൾ; എം പി ഷീലയുടെ മൂന്നാമൂഴം എന്നിവ കരസ്ഥമാക്കി.

ചെറുകഥക്കുള്ള ഫൊക്കാന പത്മരാജൻ ചെറുകഥ പുരസ്‌കാരം ജീന രാജേഷിന്റെ അക്കൽദാമയിലെ ശില്പി പറഞ്ഞ കഥയ്ക്കും ന്യുയോർക്കിൽ നിന്നുള്ള ഉമയുടെ ഡാഫോഡിൽസ് പൂക്കും കാലം എന്നിവക്കും ലഭിച്ചു.

കവിതക്കുള്ള ഫൊക്കാന സുഗതകുമാരി പുരസ്‌കാരം ജേ സി ജെ യുടെ (ജേക്കബ് ജോൺ) പരിഭ്രമത്തിന്റെ പാനപാത്രം; എൽസ നീലിമ മാത്യുവിന്റെ മലമുകളിലെ മരം ഒറ്റക്കാണ് എന്നിവ നേടി.

ഫൊക്കാന ജീവിതാനുഭവകുറിപ്പുകൾ പുരസ്‌കാരം കേരള ടൈംസ് ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിലിനും - ഷാഹിത റഫീക് എന്നിവർക്കാണ്. കോവിഡ് മഹാമാരി ആരംഭിക്കുന്നതിനു തോട്ടു മുൻപ് 2019 ഡിസംബറിൽ കേരളത്തിൽ വച്ച് പ്രകാശനം ചെയ്ത നാലാം തൂണിനപ്പുറം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. കേരള ബുക്ക്‌സ് സ്റ്റോഴ്സ് ആണ് പ്രസാധകർ. ഒരു പത്രപ്രവർത്തക ട്രെയിനിയുടെ അനേക്ഷാത്മക പത്രപ്രവർത്തനജീവിതത്തിലെ അനുഭവങ്ങൾ വരച്ചുകാട്ടുന്ന ജീവസുറ്റ ലേഖനങ്ങളായി ഇ-മലയാളി ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറക്കിയതാണ് ഈ പുസ്തകം. കനവുകളുടെ ഒറ്റത്തുരുത്ത് എന്ന ജീവിതാനുഭവ കുറിപ്പുകൾക്കാണ് ഷാഹിത റഫീക്കിന് പുരസ്ക്കാരം. ആർ.കെ. പബ്ലിഷിംഗ് ആണ് പ്രസാധകർ.

ഓറഞ്ച്ബർഗിലെ സിറ്റാർ റെസ്റ്റോറന്റിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അവാർഡ് കമ്മിറ്റി കോർഡിനേറ്റർ ഫിലിപ്പോസ് ഫിലിപ്പ്, ചെയർമാൻ ബെന്നി കുര്യൻ എന്നിവർ ജേതാക്കളെ പ്രഖ്യാപിച്ചു. ഡോ. മഞ്ജു സാമുവേൽ ആണ് കമ്മിറ്റി കോ-ചെയർ.

പ്രമുഖ അമേരിക്കൻ മലയാളി സാഹിത്യകാരനും കോളേജ് അധ്യാപകനുമായ പ്രൊഫ. കോശി തലയ്ക്കൽ അധ്യക്ഷനായ അവാർഡ് കമ്മിറ്റിയാണ് പുരസ്കാരത്തിനർഹരായവരെ തെരെഞ്ഞെടുത്തത്. മികച്ച സാഹിത്യകാരന്മാരും നിരൂപകരും അടങ്ങിയവരായിരുന്നു അവാർഡ് കമ്മിറ്റിയിലുള്ളത്.ആംഗലേയ സാഹിത്യ പുരസ്കാരത്തിനുള്ള കൃതികൾ തിരഞ്ഞെടുത്തത് ബാബു കുര്യാക്കോസ്, വർഗീസ് പ്ലാമ്മൂട്ടിൽ എന്നിവർ അധ്യക്ഷരായ സബ് കമ്മിറ്റിയാണ്.

അവാർഡുകൾ :
പുരസ്ക്കാരം, വിഭാഗം, അവാർഡ് ജേതാക്കൾ, പുസ്തകത്തിന്റെ പേര്, പ്രസാധകർ എന്നീ ക്രമത്തിൽ.

1. ഫൊക്കാന ലളിതാംബിക അന്തർജ്ജനം പുരസ്‌കാരം: (നോവൽ):
നിർമ്മല ( - മഞ്ഞിൽ ഒരുവൾ - Greenbooks, Trichur എം പി ഷീല - മൂന്നാമൂഴം - Kerala Books, Trivandrum

2. ഫൊക്കാന പത്മരാജൻ പുരസ്‌കാരം:( ചെറുകഥാ) :
അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ - ജീന രാജേഷ് - സൈകതം ബുക്സ്
ഡാഫോഡിൽസ് പൂക്കും കാലം - ഉമ - Mudra Books

3. ഫൊക്കാന സുഗതകുമാരി പുരസ്‌കാരം:(കവിത):
പരിഭ്രമത്തിന്റെ പാനപാത്രം - ജേ സി ജെ - (ജേക്കബ് ജോൺ) - പരിധി പബ്ലിഷർ
മലമുകളിലെ മരം ഒറ്റക്കാണ് - എൽസ നീലിമ മാത്യു - കൈരളി ബുക്സ്

4. ഫൊക്കാന മുണ്ടശ്ശേരി പുരസ്‌കാരം (ലേഖനം/നിരൂപണം)
കാനേഡിയൻ കാഴ്ചകൾ - ഡോ. പി. വി. ബൈജു - Kairali Books
ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍ - ജയന്ത് കാമിച്ചേരില്‍ - Greenbooks, തൃശൂർ .

5. ഫൊക്കാന എസ്‌. കെ പൊറ്റക്കാട് പുരസ്‌കാരം (യാത്രാവിവരണം)
ആൻഡലൂ സിയൻ ഡയറി - ഡോ. സലീമ ഹമീദ് - Paper Publica
ലാറ്റിനമേരിക്കൻ യാത്രകൾ - ആമി ലക്ഷ്മി - Mathrubhoomi

6. ഫൊക്കാന എൻ. കെ ദാമോദരൻ പുരസ്‌കാരം (തർജ്ജമ) Fiction:
“Chorashastra: The Subtle Science of Thievery” By V.J. James - Translated By Murali J. Nair - Westland Publishers

Poetry: Nights and Days in Ujjaini - Vishu Narayanan Namboodiri --- Translated by Dr. M N Namboodiri (Center for South Indian Studies - trivandrum)

7. ഫൊക്കാന വിടി ഭട്ടത്തിരിപ്പാട് പുരസ്‌കാരം (ആത്മകഥ):
Many Roads One Guide - Prof. Sunny A. Mathews

8. ഫൊക്കാന ജീവിതാനുഭവകുറിപ്പുകൾ പുരസ്‌കാരം:
നാലാം തൂണിനപ്പുറം - ഫ്രാൻസിസ് തടത്തിൽ - കേരള ബുക്ക് സ്റ്റോഴ്സ് , Trivandrum
കനവുകളുടെ ഒറ്റത്തുരുത്ത് - ഷാഹിത റഫീക് - R K Publishing Venture

9. ഫൊക്കാന കമലാ ദാസ് പുരസ്കാരം (ആംഗലേയ സാഹിത്യം):
Now You Know Me - Novel - Sini Panicker - Rupa Publishers

10. ഫൊക്കാന വി.കെ.എൻ പുരസ്കാരം (ഹാസ്യ സാഹിത്യം):
ഒരു 'ആപ്പും' കുറെ പൊല്ലാപ്പും - ഡോ. ജോർജ്ജ് മരങ്ങോലി - Prabhath Book House

11.ഫൊക്കാന നവ മാധ്യമ പുരസ്കാരം:
(നവമാധ്യമങ്ങളിൽ പ്രസദ്ധീകരിച്ചവ പുസ്തകരൂപത്തിൽ പിന്നീട് പ്രിന്റ് ചെയ്തത്)
ആമേരിക്കൻ ആടുകൾ - ഡോ. മാത്യു ജോയ്സ്
പണ്ടോരയുടെ പെട്ടി - വിധു ഫിലിപ്പ് - IVORY Books

12. ലിറ്റററി അവാർഡ് കമ്മറ്റിയുടെ പ്രത്യേക പുരസ്‌കാരം:
മനു ഫിലിപ്പ്, ഫ്ലോറിഡാ
സമുദ്രത്തിൽ തുറക്കപ്പെട്ട വിശാലവീഥികൾ
മനു ഫിലിപ്പ്, ഫ്ലോറിഡാ

13. ലിറ്റററി അവാർഡ് കമ്മറ്റിയുടെ പ്രത്യേക പുരസ്‌കാരം:
കോരസൺ വർഗീസ് ആമുഖം, ലേഖനം, കാർട്ടൂൺ, വാൽക്കണ്ണാടി എന്ന പംക്തി
കുര്യൻ മ്യാലിൽ, ഹുസ്റ്റൺ : മലബാർ കുടിയേറ്റം ഓർമ്മകളിൽ - ആടുജീവിതം അമേരിക്കയിൽ, എല്ലാം മക്കൾക്ക് വേണ്ടി .