ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ അ​ക്ക​മ​ഡേ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ
Wednesday, June 22, 2022 11:47 PM IST
സൈ​മ​ണ്‍ മു​ട്ട​ത്തി​ൽ
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ സം​ഘ​ട​ന​ക​ളു​ടെ മാ​തൃ​സം​ഘ​ട​ന​യാ​യ ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​തി​നാ​ലാ​മ​ത് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ലെ ക്നാ​യി തോ​മാ ന​ഗ​റി​ൽ വ​ച്ച് ജൂ​ലൈ 21 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ന്‍റെ അ​ക്ക​മ​ഡേ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗം ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

​ക​ണ്‍​വ​ൻ​ഷ​ന് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​വ​രു​ടെ താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ ഭം​ഗി​യാ​യ ക്ര​മീ​ക​രി​ക്കു​ക എ​ന്നു​ള്ള​താ​ണ് ഈ ​ക​മ്മ​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്ന​ത്. ക​ണ്‍​വ​ൻ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​വ​ർ അ​വ​രു​ടെ താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും സം​ശ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ക്ക​മ​ഡേ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ലു​മാ​യോ മ​റ്റു ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കെ.​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​വാ​ൻ അ​ക്ക​മ​ഡേ​ഷ​ൻ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു. അ​ക്ക​മ​ഡേ​ഷ​ൻ ക​മ്മ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ (630 849 1253), എ​ഡ്വി​ൻ എ​റി​കാ​ട്ടു​പ​റ​ന്പി​ൽ (845 667 9588), ആ​മോ​ൾ ചെ​റു​ക​ര (510 364 7131), റ്റി​ജി വെ​ട്ടി​കാ​ട്ടി​ൽ (224 578 9290) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കെ​സി​സി​എ​ൻ​എ ലെ​യ്സ​ണ്‍ ജ​സ്റ്റി​ൻ തെ​ങ്ങ​നാ​ട്ട് അ​റി​യി​ച്ചു.