മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു
Friday, May 27, 2022 12:07 PM IST
ന്യൂയോർക്ക്: സാമൂഹിക - ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ സമിതി അനുശോചിച്ചു. ഇന്ത്യ പ്രസ് ക്ലബിന്‍റെ പ്രവർത്തനങ്ങൾക്ക് ആരംഭകാലം മുതൽ പരിപൂർണ പിന്തുണ നൽകിയിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് അമേരിക്കൻ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ദേശീയ സമിതി യോഗം അഭിപ്രായപ്പെട്ടു.

നാഷണൽ പ്രസിഡന്‍റ് സുനിൽ തൈമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി
രാജു പള്ളത്ത് അനുശോചന സന്ദേശം അവതരിപ്പിച്ചു. നിയുക്ത പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ , ട്രഷറർ ഷിജോ പൗലോസ് , വൈസ് പ്രസിഡന്‍റ് ബിജു സക്കറിയ, ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട് ജോയിൻറ് ട്രഷറർ ജോയ് തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവർ സംസാരിച്ചു.

മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റും അനുശോചനം അറിയിച്ചു.