ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മേ​യ് 29ന്
Wednesday, May 25, 2022 9:54 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​ർ​ന്നു റ​ജി​സ്റ്റ​ർ ചെ​യ്തു ആ​ദ്യ​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ പൊ​തു​യോ​ഗം മേ​യ് 29 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ഗാ​ർ​ല​ന്‍റി​ലെ ഇ​ന്ത്യ ഗാ​ർ​ഡ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന​താ​ണ്. ഐ​പി​സി​എ​ൻ റ്റി​യു​ടെ 2022-23 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം സ​ണ്ണി​വെ​യി​ൽ സി​റ്റി മേ​യ​റും മ​ല​യാ​ളി​യു​മാ​യ ശ്രീ ​സ​ജി ജോ​ർ​ജ് നി​ർ​വ​ഹി​ക്കും . ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ സ്ഥാ​പ​കാം​ഗ​വും അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത ജേ​ർ​ണ​ലി​സ്റ്റു​മാ​യ എ​ബ്ര​ഹാം തോ​മ​സ് യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സാ​ഹി​ത്യ​കാ​ര​നും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ബ്ര​ഹാം തെ​ക്കേ​മു​റി , മു​ൻ​പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജി​ലി ജോ​ർ​ജ് , സ​ണ്ണി മാ​ളി​യേ​ക്ക​ൽ, റ്റി​സി ചാ​ക്കോ, മാ​ധ്യ​മ​പ്ര​വ​ത്ത​ക​ൻ ജോ​സ​ഫ് മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ മാ​ധ്യ​മ രം​ഗ​ത്തെ പ്ര​ശ​സ്ത​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു പ്ര​സം​ഗി​ക്കും .

ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സി​ജു വി ​ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഞ്ചു ബി​ജി​ലി, സെ​ക്ര​ട്ട​റി സാം ​മാ​ത്യു ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി മീ​നു എ​ലി​സ​ബ​ത്ത്, ട്ര​ഷ​റാ​ർ ബെ​ന്നി ജോ​ണ്‍, ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.