ക​ഥാ​മ​ത്സ​ര​ത്തി​ലേ​ക്ക് ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു; ഒ​ന്നാം സ​മ്മാ​നം 50,000 രൂ​പ
Wednesday, May 25, 2022 9:37 PM IST
ജോ​യി​ച്ച​ൻ പു​തു​ക്കു​ളം
ന്യൂ​യോ​ർ​ക്ക്: ലോ​ക മ​ല​യാ​ളി​ക​ൾ​ക്കാ​യി ഇ-​മ​ല​യാ​ളി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​ഥാ​മ​ത്സ​ര​ത്തി​ലേ​ക്ക് ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ മ​ത്സ​ര​ത്തി​നു ലോ​ക​മെ​ങ്ങു നി​ന്നും വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. സ​മ്മാ​നാ​ർ​ഹ​രെ നി​ഷ്പ​ക്ഷ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സ​മ്മാ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ൽ​കു​വാ​നും ക​ഴി​ഞ്ഞു.

ഈ ​വ​ർ​ഷ​വും ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​യ ക​ഥ​ക്ക് 50,000 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കും. 10,000 രൂ​പ വീ​തം അ​ഞ്ച് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. അ​യ​ച്ചു ത​രു​ന്ന ക​ഥ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​പ​ക്ഷം പ്ര​തി​ഫ​ലം ന​ൽ​കും.

ക​ഥ​ക​ൾ 10 പേ​ജി​ൽ ക​വി​യ​രു​ത്. യൂ​ണി കോ​ഡ് ഫോ​ർ​മാ​റ്റി​ൽ ാമ​ഴ@​ലാ​മ​ഹ​മ്യ​മ​ഹ​ല​ല.​രീാ എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക. ക​ഥ​യോ​ടൊ​പ്പം ക​ഥാ​കൃ​ത്തി​നെ സം​ബ​ന്ധി​ച്ച ചെ​റു വി​വ​ര​ണ​വും ഫോ​ട്ടോ​യും അ​യ​ക്ക​ണം.

ക​ഥ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31. പ്രാ​യ​പ​രി​ധി പ​തി​നെ​ട്ട് വ​യ​സു​മു​ത​ൽ; ക​ഴി​ഞ്ഞ ത​വ​ണ അ​യ​ച്ച ക​ഥ​ക​ൾ അ​യ​ക്ക​രു​ത്. സ​മ്മാ​നാ​ർ​ഹ​രെ ഓ​ഗ​സ്റ്-​സെ​പ്റ്റം​ബ​റി​ൽ പ്ര​ഖ്യാ​പി​ക്കും.